TopTop
Begin typing your search above and press return to search.

72 വര്‍ഷത്തെ കാത്തിരിപ്പ്; 2019നെ അവിസ്മരണീയമാക്കി കോലിപ്പട

72 വര്‍ഷത്തെ കാത്തിരിപ്പ്; 2019നെ അവിസ്മരണീയമാക്കി കോലിപ്പട

. ചരിത്രത്തിലാദ്യമായി ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യക്ക് ടെസ്റ്റ് പരമ്പര വിജയം. നാലു മല്‍സരങ്ങളുള്ള പരമ്പര 2-1 ന് സ്വന്തമാക്കിയാണ് ഇന്ത്യയുടെ നേട്ടം.

. ഓസീസ് മണ്ണില്‍ ടെസ്റ്റ് പരമ്പര വിജയിക്കുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനും, ഒരു ഏഷ്യന്‍ രാജ്യത്തെ ആദ്യ ക്യാപ്റ്റനുമെന്ന ബഹുമതിയും വിരാട് കോഹിലിക്ക് സ്വന്തമായി.

. 72 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ടീം ഒരു ടെസ്റ്റ് സിരീസ് സ്വന്തമാക്കുന്നത്.

. 30 വര്‍ഷങ്ങള്‍ക്കു ശേഷം സ്വന്തം നാട്ടില്‍ ഓസീസ് ടീമിനെ ഫോളോ ഓണ്‍ ചെയ്യിക്കാന്‍ ഇന്ത്യന്‍ ടീമിന് കഴിഞ്ഞു. ഇതിന് മുമ്പ് 1988-ല്‍ ഇംഗ്ലണ്ടിനോടായിരുന്നു ഓസിസിന് ഫോളോ ഓണ്‍ ചെയ്യേണ്ടി വന്നത്.

. ഇന്ത്യയുടെ ആറാമത് ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി ഓസിസ് പര്യടനത്തിലാണ് ചരിത്ര വിജയം സ്വന്തമായത്.

ഇന്ത്യയിലും ഓസ്‌ട്രേലിയയിലുമായി നടന്ന ഇതുവരെയുള്ള ബോര്‍ഡര്‍-ഗവാസ്‌ക്കര്‍ ട്രോഫിയില്‍ ഇരു ടീമുകളും 14 തവണ ഏറ്റുമുട്ടി. ഇതില്‍ എട്ട് തവണ ഇന്ത്യ ജയിച്ചു. 5 തവണ ഓസിസ് ജയിച്ചു. ഒരു സിരീസ് സമനിലയിലായി.

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റ് സീരിസ്, ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫി 1996 ഒക്ടോബര്‍ 10ന് ഇന്ത്യയിലായിരുന്നു ആരംഭിച്ചത്. കരിയറില്‍ പതിനായിരം റണ്‍സ് തികച്ച ഇതിഹാസ താരങ്ങളായ അലന്‍ ബോര്‍ഡറുടെയും സുനില്‍ ഗാവ്‌സക്കറുടെയും ബഹുമാന പുരസ്‌കരമാണ് ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫി ആരംഭിച്ചത്.

ഈ പരമ്പരയിലെ മത്സരങ്ങളുടെ എണ്ണത്തിന് എല്ലായ്‌പ്പോഴും നിശ്ചിതമായ എണ്ണം കാണാറില്ല. പരമ്പരയില്‍ വിജയിക്കുന്ന ടീമിനാണ് ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ലഭിക്കുന്നത്. പരമ്പര സമനിലയിലാവുകയാണങ്കില്‍ കഴിഞ്ഞ തവണത്തെ വിജയികള്‍ക്ക് ട്രോഫി കൈവശം വയ്ക്കാനുള്ള അനുവാദമുണ്ട്.

https://www.azhimukham.com/sports-historic-victory-india-clinch-australia-first-ever-test-series/

https://www.azhimukham.com/india-australia-test-series-historic-win-indian-skipper-virat-kohlis-response/


Next Story

Related Stories