TopTop
Begin typing your search above and press return to search.

'മികച്ച ഇന്നിംഗ്‌സുകള്‍ക്ക് സഹായിച്ചത് ഒരാള്‍ മാത്രം': ചേതേശ്വര്‍ പൂജാര

മികച്ച ഇന്നിംഗ്‌സുകള്‍ക്ക് സഹായിച്ചത് ഒരാള്‍ മാത്രം: ചേതേശ്വര്‍ പൂജാര

ഓസ്‌ട്രേലിയക്കെതിരെയുള്ള ടെസ്റ്റ് പരമ്പരകളില്‍ ഇന്ത്യയുടെ ചേതേശ്വര്‍ പൂജാരയുടെ മികവുറ്റ പ്രകടനങ്ങള്‍ക്ക് ലോകം കൈയ്യടിക്കുകയാണ്. വിദേശ പര്യടനങ്ങളില്‍ മോശം പ്രകടനം കാഴ്ച വെയ്‌ക്കാറുള്ള ഇന്ത്യന്‍ താരങ്ങളില്‍ നിന്ന് വ്യത്യസ്തനാകുകയാണ് താരം. നാലു മത്സരങ്ങള്‍ അടങ്ങുന്ന ടെസ്റ്റ് പരമ്പരയില്‍ മൂന്നു സെഞ്ച്വറികള്‍ നേടിയ താരം പുത്തന്‍ നേട്ടങ്ങള്‍ സ്വന്തമാക്കിയിരിക്കുകയാണ്. താരത്തിന്റെ പ്രകടനങ്ങളെ പുകഴ്ത്തി നിരവധി പേര്‍ രംഗത്തു വരുമ്പോഴും തന്റെ നേട്ടങ്ങള്‍ക്ക് സഹായകനായത് ഇന്ത്യന്‍ ടീമിന്റെ ഫിസിയോ ആണെന്ന് വ്യക്തമാക്കുകയാണ് താരം.

ടെസ്റ്റില്‍ നീണ്ട ഇന്നിംഗ്‌സുകള്‍ കളിക്കാന്‍ തന്നെ പ്രാപ്തനാക്കിയത് ഇന്ത്യന്‍ ടീം ഫിസിയോ പാട്രിക്ക് ഫര്‍ഹത് ആണെന്നാണ് പൂജാര വ്യക്തമാക്കുന്നത്. സിഡ്‌നി ടെസ്റ്റില്‍ നാലു സെഷനുകള്‍ ബാറ്റ് ചെയ്ത പൂജാര 193 റണ്‍സടിക്കാനായി 373 പന്തുകളാണ് നേരിട്ടത്. ഇതിനൊപ്പം ഓസ്‌ട്രേലിയന്‍ മണ്ണില്‍ നടക്കുന്ന ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ പന്തുകള്‍ നേരിട്ട ഇന്ത്യന്‍ ബാറ്റ്‌സ്മാനെന്ന റെക്കോര്‍ഡും രാഹുല്‍ ദ്രാവിഡില്‍ നിന്ന് പൂജാര സ്വന്തം പേരിലാക്കി. പരമ്പരയിലൂടനീളം തന്റെ കായികക്ഷമത നിലനിര്‍ത്തി നീണ്ട ഇന്നിംഗ്‌സുകള്‍ കളിക്കാന്‍ പ്രാപ്തനാക്കിയത് പാട്രിക്ക് ആണെന്ന് പൂജാര ട്വീറ്ററില്‍ പറഞ്ഞു.

സ്വന്തം കുടുംബത്തിനൊപ്പം ചെലവഴിച്ചതിനേക്കാള്‍ കൂടുതല്‍ സമയം കഴിഞ്ഞ ഒരു മാസമായി ഇദ്ദേഹം തന്റെ കൂടെ ചെലവഴിച്ചുവെന്നും അതിന് അദ്ദേഹത്തോട് നന്ദിയുണ്ടെന്നും പൂജാര പറഞ്ഞു. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ നാലു ടെസ്റ്റില്‍ നിന്ന് 74.42 റണ്‍സ് ശരാശരിയില്‍ പരമ്പരയില്‍ 521 റണ്‍സടിച്ച പൂജാരയാണ് ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവും.


Next Story

Related Stories