TopTop
Begin typing your search above and press return to search.

ലോകകപ്പിന് ശേഷം ധോണി എന്തിന് വിരമിക്കണം? സൗരവ് ഗാംഗുലി പറയുന്നു

ലോകകപ്പിന് ശേഷം ധോണി എന്തിന് വിരമിക്കണം? സൗരവ് ഗാംഗുലി പറയുന്നു

ഇന്ത്യയുടെ സൂപ്പര്‍ ഫിനീഷര്‍ എംഎസ് ധോണി ക്രിക്കറ്റില്‍ നിന്ന് വിരമിക്കണമെന്ന അഭിപ്രായക്കാരോട് മുന്‍ നായകന്‍ സൗരവ് ഗാംഗുലി പറയുകയാണ്. എന്തുകൊണ്ടാണ് ലോകകപ്പിന് ശേഷം ധോണി വിരമിക്കും എന്ന് പറയുന്നത്. പ്രതിഭയുള്ള താരങ്ങള്‍ക്ക് പ്രായം ഒരു പ്രശ്‌നമല്ലെന്ന് അഭിപ്രായപ്പെട്ട് ധോണിക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് ഗാംഗുലി. ഏകദിന ലോകകപ്പിന് ശേഷവും ധോണിക്ക് ടീമില്‍ തുടരാമെന്നും മുന്‍ നായകന്‍ അഭിപ്രായപ്പെട്ടു. ഈ വരുന്ന ലോകകപ്പോടെ ധോണി രാജ്യാന്ത ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കെയാണ് ഗാംഗുലിയുടെ വാക്കുകള്‍.

2018 ല്‍ കളിച്ച പതിമൂന്ന് ഏകദിന ഇന്നിംഗ്സുകളില്‍ നിന്ന് 25 ബാറ്റിംഗ് ശരാശരിയില്‍ 275 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. എന്നാല്‍ 2019 ല്‍ ധോണി വന്‍ തിരിച്ചുവരവാണ് നടത്തിയത്. 2019 ലെ ആദ്യ ഏകദിനപരമ്പരയില്‍ ഓസീസിനെതിരെ ധോണി നേടിയത് 51, 55*, 87 എന്നിങ്ങനെ സ്‌കോറുകള്‍. മൂന്ന് മത്സര ഏകദിന പരമ്പരയിലെ എല്ലാ മത്സരങ്ങളിലും അര്‍ധ സെഞ്ചുറി നേടിയ ധോണി പുതു വര്‍ഷത്തെ ആദ്യ പരമ്പരയില്‍ത്തന്നെ മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരവും സ്വന്തമാക്കി. പിന്നീട് ന്യൂസിലന്‍ഡിനെതിരെ നടന്ന ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ പുറത്താകാതെ 48 റണ്‍സ് നേടിയ ധോണി. ഇപ്പോള്‍ ഓസീസിനെതിരെ നടക്കുന്ന പരമ്പരകളിലും ധോണി തിളങ്ങുകയാണ്. ഈ വര്‍ഷ, എട്ട് മത്സരങ്ങളില്‍ നിനിന്ന് 100.3 ബാറ്റിംഗ് ശരാശരി. ഐസിസിയുടെ മത്സരങ്ങളില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റനായിരുന്നു ധോണി. 340 ഏകദിനത്തില്‍ 10000 റണ്‍സ് താരം നേടി കഴിഞ്ഞു.

ഇന്ത്യ ലോകകപ്പ് നേടുകയും ധോണി സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കുകയും ചെയ്താല്‍ വിരമിക്കണമെന്ന് അദ്ദേഹത്തോട് എങ്ങനെ പറയാനാകുമെന്നാണ് ഗാംഗുലി പറയുന്നത്. കഴിവും പ്രതിഭയുമുണ്ടെങ്കില്‍ പ്രായം ഒരു പ്രശ്നമല്ല. അതുകൊണ്ട് ലോകകപ്പിനു ശേഷവും ധോണിക്ക് ടീമില്‍ തുടരാമെന്ന് ഗാംഗുലി വ്യക്തമാക്കി. രോഹിത് - ധവാന്‍ ഓപണിങ് സഖ്യത്തെ മാറ്റുന്നതിനെ കുറിച്ച് ചിന്തിക്കരുത്. ലോകോത്തര നിലവാരമുള്ള സഖ്യമാണത്. ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിക്കാന്‍ കഴിവുള്ളവരാണ് ഇരുവരും. കെഎല്‍ രാഹുലിനെ പരിഗണിക്കാവുന്നതാണ്. എന്നാല്‍ രോഹിത്തും ധവാനും തന്നെ ഓപ്പണ്‍ ചെയ്യുന്നതാണ് നല്ലത്. രാഹുല്‍ പകരക്കാരനായിരിക്കട്ടെയെന്നും

ഗാംഗുലി പറഞ്ഞു.

ഇന്ത്യയുടെ ബൗളിംഗള നിരയെയും ഗാംഗുലി പുകഴ്ത്തി. . ബുംറ- ഷമി സഖ്യത്തിന്റെ പ്രകടനം ഇന്ത്യയ്ക്ക് നിര്‍ണായകമാണ്. സ്ഥിരതയാര്‍ന്ന പ്രകടനമാണ് ഇരുവരെയും വ്യത്യസ്തരാക്കുന്നത്. വിരാട് കോഹ്ലി ബാറ്റിംഗ് ഓഡര്‍ ഉചിതമാണ് ഗാംഗുലി ചൂണ്ടിക്കാട്ടി.

Next Story

Related Stories