UPDATES

കായികം

‘ഇശാന്ത് എറിഞ്ഞ ആറ് പന്തും നോബോള്‍ ആയിരുന്നു’: പിഴവ് ചൂണ്ടി കാണിച്ച് റിക്കി പോണ്ടിംഗ്

വിക്കറ്റ് വീഴുമ്പോള്‍ മാത്രമേ നോബോളിനെ കുറിച്ച് എല്ലാവരും ജാഗ്രത കാണിക്കുന്നുള്ളു പോണ്ടിംഗ് പറഞ്ഞു

അഡ്ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റിലെ ഇന്ത്യയുടെ ചരിത്ര വിജയത്തിന് ശേഷം തോല്‍വിക്ക് കാരണം മത്സരത്തിലെ പഴവുകളാണെന്ന് ചൂണ്ടികാട്ടി താരങ്ങള്‍ രംഗത്ത്. ഇഷാന്ത് ശര്‍മയുടെ നോബോളുകള്‍ അമ്പയര്‍ കാണാതെ പോയത് മത്സരത്തിലെ വലിയ പിഴവാണെന്ന് മുന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ് ഉള്‍പ്പടെയുള്ളവര്‍ ആരോപിക്കുന്നു.

ഒന്നും രണ്ടുമല്ല, ഇഷാന്ത് ശര്‍മ എറിഞ്ഞ തുടര്‍ച്ചയായ ആറു നോബോളുകള്‍ക്ക് അമ്പയര്‍ പച്ചക്കൊടി വീശിയെന്നാണ് താരങ്ങള്‍ പരാതി പറഞ്ഞത്. ആസ്ത്രേലിയയുമായുള്ള നാല് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം 31 റണ്‍സിന് വിജയിച്ചതിന് തൊട്ടുപിറകെയാണ് മാച്ചിനെതിരെ താരങ്ങള്‍ രംഗത്ത് വന്നിരിക്കുന്നത്. ബൗളിംഗ് ലൈന്‍ മറികടന്നുള്ള നോബോളുകള്‍ക്ക് അമ്പയര്‍മാര്‍ തീരെ ശ്രദ്ധ കൊടുക്കുന്നില്ലെന്ന് റിക്കി പോണ്ടിംഗ് പറഞ്ഞു. ഇഷാന്തിന്റെ ഒരോവറിലെ ആറ് പന്തും ലൈന്‍ മറികടന്നുള്ളതായിരുന്നു. എന്നാല്‍ അമ്പയര്‍ ഇതിനെ നോബോള്‍ വിളിച്ചില്ല. ഇത് ഗുരുതര വീഴ്ച്ച തന്നെയാണെന്നും ഓസിസിനെ ലോകകിരീടത്തിലേക്ക് നയിച്ച മികച്ച നായകന്‍ പോണ്ടിംഗ് പറഞ്ഞത്.

വിക്കറ്റ് വീഴുമ്പോള്‍ മാത്രമേ നോബോളിനെ കുറിച്ച് എല്ലാവരും ജാഗ്രത കാണിക്കുന്നുള്ളു എന്നും പോണ്ടിംഗ് ചുണ്ടിക്കാട്ടി. ഇത് സ്ഥിരം സംഭവമാണെന്നും അമ്പയര്‍മാര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കണമെന്നും താരം പറഞ്ഞു. നേരത്തെ, ഇന്ത്യയുടെ ചെതേശ്വര്‍ പൂജാര നോബോളില്‍ പുറത്തായപ്പോള്‍, തീരുമാനം പുനപരിശോധിക്കാന്‍ ആവശ്യപ്പെടുകയും ഡി.ആര്‍.എസ് വഴി അംപയറിന്റെ തീരുമാനം തെറ്റായിരുന്നുവെന്ന് തെളിഞ്ഞിരുന്നു.

ഇഷാന്ത് ശര്‍മ മത്സരത്തിനിടെ എറിഞ്ഞ നോബോളുകളില്‍ അദ്ദേഹം ദു:ഖിതനാണെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി മത്സരശേഷം പറഞ്ഞു. ടീമിലെ സീനിയര്‍ താരമെന്ന നിലയില്‍ അത്തരമൊരു നോ ബോള്‍ ഒരിക്കലും അദ്ദേഹത്തിന് സ്വയം അംഗീകരിക്കാനാവുന്നില്ല. ഇഷാന്തിന്റെ പന്തില്‍ അമ്പയര്‍ ഫിഞ്ചിനെ ഔട്ട് വിളിച്ചെങ്കിലും അത് നോ ബോളായിരുന്നുവെന്ന് റീപ്ലേകളില്‍ വ്യക്തമായി. നിര്‍ണായക മത്സരങ്ങളില്‍ ഇത്തരം പിഴവുകള്‍ക്ക് വലിയ വില കൊടുക്കേണ്ടിവരുമെന്നും വിരാട് കോഹ്‌ലി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍