കായികം

സച്ചിനും ദ്രാവിഡിനും ഇല്ലാത്ത ഏകാഗ്രതയാണ് പൂജാരയ്ക്ക്; ഓസീസ് പരിശീലകനും പൂജാരയെ നമിച്ചു

‘മൈതാനത്തിറങ്ങിയാല്‍ പൂര്‍ണ ശ്രദ്ധയോടെ ബാറ്റ് വീശുന്ന താരം ബൗളര്‍മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നു. സച്ചിനെയും രാഹുലിനെയും വെല്ലുന്ന ക്ഷമയും ശ്രദ്ധയുമാണ് താരത്തിനുള്ളത്’

ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ മിന്നും പ്രകടനം കാഴ്ചവെച്ച ഇന്ത്യയുടെ ടെസറ്റ് സൂപ്പര്‍ സ്റ്റാര്‍ ചേതേശ്വര്‍ പൂജാരയെ പുകഴ്ത്താത്തവര്‍ ക്രിക്കറ്റ് ലോകത്ത് ഇനിയുണ്ടോ ? ടെസ്റ്റ് പരമ്പരയില്‍ ഇരു ടീമിലെയും താരങ്ങള്‍ പരസ്പരം സ്‌ലെഡ്ജിംഗ് ഉള്‍പ്പെടെ നടത്തി വിവാദം സൃഷ്ടിച്ചെങ്കിലും പൂജാരയുടെ മികവിനെ അഭിനന്ദിക്കാതിരിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. പൂജാരയെ പരിഹസിച്ചവര്‍ ഉള്‍പ്പെടെ താരത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഓസ്‌ട്രേലിയന്‍ പരിശീലകനും താരത്തിനെ പുകഴ്ത്തുന്നു. ചേതേശ്വര്‍ പൂജാരയെ പോലെ ഏകാഗ്രതയോടെയും ക്ഷമയോടെയും കളിക്കുന്ന മറ്റൊരു ബാറ്റ്‌സ്മാന്‍ ലോകത്ത് ഇല്ലെന്നാണ് ഓസീസ് പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍ പറയുന്നത്. സാക്ഷാല്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ വരെ ഇക്കാര്യത്തില്‍ പുജാരയക്ക് പിന്നിലാണെന്നാണ് ജസ്റ്റിന്‍ ലാംഗറിന്റെ അഭിപ്രായം ഓസ്‌ട്രേലിയക്കെതിരെ നാലു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ 2-1 നായിരുന്നു ഇന്ത്യയുടെ വിജയം. പരമ്പരയില്‍ മൂന്നു സെഞ്ച്വറി അടക്കം 521 റണ്‍സ് നേടിയ പൂജാര തന്നെയായിരുന്നു പരമ്പരയിലെ താരം.

മൈതാനത്തിറങ്ങിയാല്‍ പൂര്‍ണ ശ്രദ്ധയോടെ ബാറ്റ് വീശുന്ന താരം ബൗളര്‍മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നു. സച്ചിനെയും രാഹുലിനെയും വെല്ലുന്ന ക്ഷമയും ശ്രദ്ധയുമാണ് താരത്തിനുള്ളത്. പുജാരയില്‍ നിന്നും ഓസീസ് ബാറ്റ്സമാന്‍മാര്‍ക്കും ബൗളര്‍മാര്‍ക്കും പഠിക്കാനുള്ളത് ഈ പാഠം തന്നെയാണ്. ടെസറ്റില്‍  പ്രയത്‌നത്തോടെ കളിച്ച ഇന്ത്യന്‍ ടീമിന് ജയം അര്‍ഹതപ്പെട്ടത് തന്നെയാണ്. ഇന്ത്യന്‍ പേസ് നിരയുടെ തികവാര്‍ന്ന പ്രകടനം കാരണം തങ്ങളുടെ ബൗളര്‍മാര്‍ വിമര്‍ശകര്‍ക്കിരയാകുന്നു. ഏകദിന മത്സരത്തില്‍ നിന്ന് മിച്ചല്‍ സ്റ്റാര്‍ക്, ജോഷ് ഹസല്‍വുഡ്, പാറ്റ് കമ്മിന്‍സ് എന്നിവരുടെ അഭാവമുണ്ടാകും.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ടെസ്റ്റ് ടീമിനെക്കാള്‍ മെച്ചപ്പെട്ട ടീമാകും ഏകദിന ടീമില്‍. എല്ലാവരും നന്നായി കളിക്കുന്നവര്‍. എന്നാല്‍ ഓസീസില്‍ മികവുറ്റ താരങ്ങള്‍ ഉണ്ടെങ്കിലും അവര്‍ അവസരത്തിന് ഒത്ത് ഉയരുന്നില്ലെന്നും ജസ്റ്റിന്‍ ലാംഗര്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍