UPDATES

കായികം

രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ആദ്യ ദിനം ഓസ്‌ട്രേലിയ മെച്ചപ്പെട്ട നിലയില്‍

ഇന്ത്യയ്ക്ക് വേണ്ടി ഇഷാന്ത്ശര്‍മ്മ, ഹനുമ വിഹാരി എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ജസ്പ്രീത് ബുംറ, ഉമേഷ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി

പെര്‍ത്തില്‍ ഇന്ത്യക്കെതിരായി രണ്ടാം ടെസ്റ്റില്‍ ആദ്യ ദിനം അവസാനിക്കുമ്പോള്‍ ഓസ്‌ട്രേലിയ മെച്ചപ്പെട്ട നിലയില്‍. ഇരു ടീമുകളും മാറിമാറി ആധിപത്യം പുലര്‍ത്തിയ പെര്‍ത്ത് ടെസ്റ്റിന്റെ ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ ഓസ്‌ട്രേലിയ 277/6 എന്ന നിലയിലാണ്.  70 റണ്‍സെടുത്ത ഓപ്പണര്‍ മാര്‍ക്കസ് ഹാരിസും, അര്‍ധ സെഞ്ചുറികള്‍ നേടിയ ആരോണ്‍ ഫിഞ്ച്, ട്രാവിസ് ഹെഡ് എന്നിവരുടെ പ്രകടനമാണ് ഓസീസിന് മാന്യമായ സ്കോർ സമ്മാനിച്ചത്.  ഇന്ത്യന്‍ നിരയില്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി ഇഷാന്ത് ശര്‍മ്മ, ഹനുമ വിഹാരി എന്നിവര്‍ തിളങ്ങി.

മത്സരത്തില്‍ ടോസ് നേടിയ ആതിഥേയര്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മാര്‍ക്കസ് ഹാരിസും, ആരോണ്‍ ഫിഞ്ചും ചേര്‍ന്ന ഓപ്പണിംഗ് കൂട്ടുകെട്ട് ഓസീസിന് മികച്ച തുടക്കം നല്‍കി. ഓപ്പണിംഗ് വിക്കറ്റില്‍ 100 റണ്‍സും പിന്നിട്ട ഓസീസ് കുതിപ്പിന് ബ്രേക്കിട്ടത്
ബുംറയാണ്. 50 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചിനെയാണ് ബുംറ പുറത്താക്കിയത്. പിന്നാലെ തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടപ്പെട്ട ഓസീസ് 148/4 എന്ന സ്‌കോറിലേക്ക് വീണു. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഷോണ്‍ മാര്‍ഷും, ട്രാവിസ് ഹെഡും ചേര്‍ന്ന് വന്‍ തകര്‍ച്ചയിലേക്ക് നീങ്ങാതെ ഓസീസിനെ രക്ഷിക്കുകയായിരുന്നു. ഷോണ്‍ മാര്‍ഷ് 45 റണ്‍സെടുത്തപ്പോള്‍, ട്രാവിസ് ഹെഡ് 58 റണ്‍സ് നേടി പുറത്തായി. 16 റണ്‍സെടുത്ത നായകന്‍ ടിം പെയിനും, 11 റണ്‍സുമായി പാറ്റ് കമ്മിന്‍സുമാണ് ക്രീസില്‍. ഇന്ത്യയ്ക്ക് വേണ്ടി ഇഷാന്ത്ശര്‍മ്മ, ഹനുമ വിഹാരി എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ജസ്പ്രീത് ബുംറ, ഉമേഷ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി

Avatar

അഴിമുഖം ബ്യൂറോ

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍