TopTop
Begin typing your search above and press return to search.

രോഹിതും പന്തും തിളങ്ങി; ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് 7 വിക്കറ്റ് വിജയം

രോഹിതും പന്തും തിളങ്ങി; ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് 7 വിക്കറ്റ് വിജയം
ന്യൂസിലന്‍ഡിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ടീം ഇന്ത്യ. ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള  ടി20 പരമ്പരയില്‍ ഇരുടീമുകളും തല്യ ജയത്തോടെ
ഒപ്പമെത്തി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആതിഥേയര്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 18.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. രോഹിത് ശര്‍മ (50), ഋഷഭ് പന്ത് (40*), ശിഖര്‍ ധവാന്‍ (30) എന്നിവരാണ് വിജയം എളുപ്പമാക്കിയത്. സ്‌കോര്‍: ന്യൂസിലന്‍ഡ് 158/8. ഇന്ത്യ 162/3. മൂന്ന് വിക്കറ്റ് നേടിയ ക്രുനാല്‍ പാണ്ഡ്യയാണ് മാന്‍ ഓഫ് ദ മാച്ച്.

ഓപ്പണര്‍മാരായ രോഹിത് ശര്‍മയുടെയും ശിഖര്‍ ധവാന്റെയും മികച്ച പ്രകടനമാണ് ഇന്ത്യന്‍ ഇന്നിങ്സിന് നേട്ടമായത്. ഋഷഭ് പന്ത് 40ഉം എംഎസ് ധോണി 20ഉം റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ന്യൂസിലന്‍ഡില്‍ ഇന്ത്യ ആദ്യമായാണ് ഒരു ടി20 മത്സരം ജയിക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട്. നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് തകര്‍ച്ചയില്‍നിന്നും തിരിച്ചുകയറുകയായിരുന്നു. ആദ്യ ഓവറുകളില്‍ തുടരെ വിക്കറ്റുകള്‍ വീണിട്ടും മധ്യനിരയില്‍ മികച്ച ബാറ്റിങ് കാഴ്ചവെച്ച ന്യൂസിലന്‍ഡ് നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തു. 10 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സ് എന്ന നിലയിലായിരുന്ന ആതിഥേയര്‍ കോളിന്‍ ഡി ഗ്രാന്‍ഡ്ഹോമിയുടെ വെടിക്കെട്ട് ബാറ്റിങ്ങിലാണ് തിരിച്ചുവന്നത്. ഗ്രാന്‍ഡ്ഹോം 28 പന്തില്‍ 50 റണ്‍സെടുത്തപ്പോള്‍ റോസ് ടെയ്ലര്‍ 36 പന്തില്‍ 42 റണ്‍സെടുത്തു.

Next Story

Related Stories