Top

പരാജയം ലോകത്തെ മികച്ച ടീമിനോട് : ഓസീസ് നായകന്‍ ടിം പെയിന്‍

പരാജയം ലോകത്തെ മികച്ച ടീമിനോട് : ഓസീസ് നായകന്‍ ടിം പെയിന്‍
ഇന്ത്യയോടുള്ള ടെസ്റ്റ് പരമ്പര തോല്‍വിക്ക് ശേഷം ഓസ്‌ട്രേലിയന്‍ നായകന്‍ ടിം പെയിന്‍ പ്രതികരിക്കുകയാണ്. തങ്ങള്‍ തോറ്റത് ലോകത്തെ മികച്ച ടീമിനോടാണെന്നും പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ഇന്ത്യക്ക് വിജയം അര്‍ഹിക്കുന്നതായിരുന്നു എന്നും ടിം പെയിന്‍ പ്രതികരിച്ചു. സിഡ്‌നി ടെസ്റ്റിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

ഓസീസ് ടീമിന്റെ പരാജയം മികച്ച ടീമിനോടാണെന്നും വിദേശത്ത് ടെസ്റ്റ് മത്സരങ്ങള്‍ ജയിക്കുന്നത് ഒരു ടീമിനെ സംബന്ധിച്ച് വലിയ കാര്യമാണെന്നും താരം അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ടീം മത്സരത്തിന്റെ എല്ലാ മേഖലകളിലും തങ്ങളെ മറികടന്നെന്നും അതുകൊണ്ട് ഇന്ത്യന്‍ ടീം തന്നെയാണ് പരമ്പരയില്‍ വിജയം അര്‍ഹിച്ചിരുന്നതെന്ന് സമ്മതിക്കുന്ന പെയിന്‍, എതിരാളികളെ വിജയത്തില്‍ അഭിനന്ദിക്കാനും മറന്നില്ല.

വിദേശ രാജ്യങ്ങളില്‍ കളിക്കുമ്പോള്‍ ജയം നേടുക എത്ര ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് തനിക്കറിയാം.  ഇന്ത്യ അത് നേടി. ആദ്യം തന്നെ ക്യാപ്റ്റന്‍ കോഹ്‌ലിക്കും പരിശീലകനും, ടീമംഗങ്ങള്‍ക്കും അഭിനന്ദങ്ങള്‍. വലിയ അധ്വാനം ഇന്ത്യയുടെ ഈ വിജയത്തിന് പിന്നിലുണ്ടെന്നും
പെയിന്‍ പറഞ്ഞു.

Next Story

Related Stories