TopTop
Begin typing your search above and press return to search.

ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ വിജയ രഹസ്യം വെളിപ്പെടുത്തി ബ്രാവോ

ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ വിജയ രഹസ്യം വെളിപ്പെടുത്തി ബ്രാവോ

ഐപിഎല്‍ ചരിത്രത്തില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന ടീമാണ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍കിംഗ്‌സ്. മൂന്നു തവണ ഐപിഎല്‍ ജേതാക്കളായ ചെന്നൈക്ക് കളിച്ച ഒന്‍പത് തവണയും പ്‌ളേ ഓഫില്‍ കടക്കാന്‍ കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ വിജയ രഹസ്യം എന്താണെന്ന് വ്യക്തമാക്കി വെസ്റ്റിന്‍ഡീസ് താരം ബ്രാവോ രംഗത്തെത്തിയിരിക്കുകയാണ്. വ്യക്തമായ പ്ലാനിംഗോടെ അല്ല ചൈന്നെ എതിരാളികളെ നേരിടുന്നതെന്നാണ് ബ്രാവോ പറയുന്നത്. പ്ലാന്‍ ചെയ്യാത്തത് ആണ് തങ്ങളുടെ വിജയത്തിന്റെ രഹസ്യം. തങ്ങള്‍ക്ക് പ്ലാനിംഗിന്റെ ആവശ്യമില്ല. ടീം മീറ്റിംഗും തങ്ങള്‍ വിളിക്കാറില്ല എന്ന് ബ്രാവോ പറഞ്ഞു. ഇന്നലെ ഡെല്‍ഹി കാപിറ്റല്‍സിനെ പരാജയപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു ബ്രാവോ.

സി എസ് കെയില്‍ എല്ലാവരും പരിചയ സമ്പന്നരായ താരങ്ങളാണ്. അതുകൊണ്ട് തന്നെ അവിടെ വലിയ തന്ത്രങ്ങള്‍ക്ക് പ്രസക്തിയില്ല. കളിക്കാര്‍ ഇറങ്ങിയാല്‍ എന്താണോ സാഹചര്യം അതിന് അനുസരിച്ച് കളിക്കാന്‍ തങ്ങള്‍ക്ക് ആകും. പരിചയസമ്പത്താണ് ഇവിടെ ഞങ്ങള്‍ക്ക് ഗുണം ചെയ്യുന്നത്. ചെന്നൈ സൂപ്പര്‍ കിംസിന്റെ ഭൂരിഭാഗം താരങ്ങളും 30 കഴിഞ്ഞവരാണ്. അതു കൊണ്ട് തന്നെ പരിചയസമ്പത്തിന് ഒരു കുറവും ടീമിലില്ലെ്ന്നും ബ്രാവോ പറഞ്ഞു.

Next Story

Related Stories