TopTop
Begin typing your search above and press return to search.

ആന്ദ്രേ റസ്സലിനെ പുറത്താക്കാനുള്ള വിദ്യ പുറത്ത് വിട്ട് സഹതാരം

ആന്ദ്രേ റസ്സലിനെ പുറത്താക്കാനുള്ള വിദ്യ പുറത്ത് വിട്ട് സഹതാരം

ഐപിഎലിലെ ഈ സീസണില്‍ ഏറ്റവും സ്ഥിരതയോട് കളിച്ച് ആരാധകരെ കൈയിലെടുക്കുന്ന രണ്ട് താരങ്ങളാണ് സണ്‍റൈസേഴ്‌സ് താരമായ

ഡേവിഡ് വാര്‍ണറും കൊല്‍ക്കത്ത നൈറ്ററൈഡേഴ്‌സ് താരമായ ആന്ദ്രേ റസ്സലും.കൊല്‍ക്കത്തയ്ക്ക് വേണ്ടി ഇറങ്ങി മൂന്ന് മത്സരങ്ങള്‍ റസ്സല്‍ ഒറ്റയ്ക്ക് നിന്ന് വിജയിപ്പിച്ചു. അതുകൊണ്ട് തന്നെ സീസണിലെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ താരം ആരാധകരെ കൈയ്യിലെടുത്തിരിക്കുകയാണ്. ചെന്നൈ സൂപ്പര്‍കിംഗ്‌സിനെതിരായ മത്സരത്തില്‍ പുറത്താവാതെ അര്‍ധ സെഞ്ചുറിയും താരം നേടി. എന്നാല്‍ ഇപ്പോള്‍ സൂപ്പര്‍ താരമായ റസലിനെ പുറത്താക്കാനുള്ള വിദ്യ പുറത്തു വിട്ടിരിക്കുന്നത് സഹതാരമായ കുല്‍ദീപ് യാദവ് തന്നെയാണ്. താരത്തെ പുറത്താക്കാനുള്ള വിദ്യ വെളിപ്പെടുത്തി അമളി പറ്റിയിരിക്കുകയാണ് കുല്‍ദീപിന്.

റസ്സലിനെതിരെ തന്റെ മനസില്‍ വ്യക്തമായ പ്ലാനുണ്ടെന്ന് കുല്‍ദീപ് വ്യക്തമാക്കിയ താരം തുടര്‍ന്നു... ടേണ്‍ ചെയ്യുന്ന പന്തുകള്‍ കളിക്കാന്‍ റസ്സല്‍ ബുദ്ധിമുട്ടുന്നുണ്ട്. എന്നാല്‍ ഇത് മാത്രമല്ല ലോകകപ്പില്‍ റസ്സലിനെ പുറത്താക്കാന്‍ മറ്റു ചില പദ്ധതികള്‍കൂടിയുണ്ടെന്നും കുല്‍ദീപ് പറഞ്ഞു. പേസര്‍മാര്‍ക്കെതിരെ സിക്സ് നേടാന്‍ റസ്സലിന് പ്രത്യേക കഴിവുണ്ട്. എന്നാല്‍ സ്പിന്നര്‍മാര്‍ക്കെതിരെ റസ്സല്‍ സ്പിന്നര്‍മാര്‍ക്കെതിരെ ഇത്തരം ശ്രമങ്ങള്‍ക്ക് മുതിരില്ലെന്നും കുല്‍ദീപ് വ്യക്തമാക്കി. റസ്സലിന്റെ ദൗര്‍ബല്യത്തെ കുറിച്ചുള്ള വെളിപ്പെടുത്തല്‍ പുറത്തു വന്നതോടെ മറ്റു ടീമുകള്‍ വരും മത്സരങ്ങളില്‍ റസലിനെതിരെ ഈ വിദ്യ പരീക്ഷിക്കാനിടയായേക്കാം.

Next Story

Related Stories