TopTop
Begin typing your search above and press return to search.

ബാറ്റ് സ്റ്റംപില്‍ തട്ടി; മുംബൈ നായകന്‍ രൊഹിത് ശര്‍മ്മയ്ക്ക് പിഴ 

ബാറ്റ് സ്റ്റംപില്‍ തട്ടി; മുംബൈ നായകന്‍ രൊഹിത് ശര്‍മ്മയ്ക്ക് പിഴ 

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായി നടന്ന മത്സരത്തില്‍ മുംബൈ നായകന്‍ രൊഹിത് ശര്‍മ്മയ്ക്ക്‌ പിഴ ശിക്ഷ. മത്സരത്തില്‍ കൊല്‍ക്കത്തയോട് മുംബൈ തോല്‍വി വഴങ്ങിയിരുന്നു. പുറത്താതിന് ശേഷം മൈതാനത്ത് നിന്ന് മടങ്ങിയപ്പോള്‍ രൊഹിതിന്റെ ബാറ്റ് സ്റ്റംമ്പില്‍ തട്ടിയതിനാണ് പിഴ. മാച്ച് ഫീയുടെ 15 ശതമാനമാണ് രോഹിത്തിന് പിഴ വിധിച്ചിരിക്കുന്നത്.

മുംബൈ ഇന്നിംഗ്‌സിന്റെ നാലാം ഓവറില്‍ ഗുര്‍നെയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയ രോഹിത്തിനെ അമ്പയര്‍ എല്‍ബിഡബ്ല്യു ഔട്ട് വിളിച്ചിരുന്നു. അമ്പയറുടെ തീരുമാനം റിവ്യു ചെയ്‌തെങ്കിലും ഓണ്‍ഫീല്‍ഡ് അമ്പയറുടെ തീരുമാനം ശരിവയ്ക്കുന്നതായിരുന്നു റിവ്യുവും.

ഔട്ടായതോടെ രോഹിത് അമ്പയറോട് എന്തോ സംസാരിക്കുന്നതും പിന്നീട് ബാറ്റുകൊണ്ട് സ്റ്റംപില്‍ തട്ടുകയായിരുന്നു. ഒമ്പത് പന്തില്‍ മൂന്ന് ബൗണ്ടറിയടക്കം 12 റണ്‍സായിരുന്നു രോഹിത് മത്സരത്തില്‍ നേടിയത്. മത്സരശേഷം മാച്ച് റഫറിയുടെ ഹിയറിംഗില്‍ രോഹിത് തെറ്റ് സമ്മതിക്കുകയും പിഴശിക്ഷ സ്വീകരിക്കുകയുമായിരുന്നു.

Next Story

Related Stories