TopTop
Begin typing your search above and press return to search.

സര്‍ഫറാസിന്റെ തകര്‍പ്പന്‍ സ്‌കൂപ്പ് ഷോട്ട് ഏറ്റെടുത്ത് ആരാധകര്‍

സര്‍ഫറാസിന്റെ തകര്‍പ്പന്‍ സ്‌കൂപ്പ് ഷോട്ട് ഏറ്റെടുത്ത് ആരാധകര്‍

ഐപിഎലില്‍ ഡല്‍ഹി ക്യാപിറ്റല്‍സും കിംഗ്‌സ് ഇലവന്‍ പഞ്ചാബും തമ്മിലുള്ള മത്സരത്തിലെ സര്‍ഫറാസിന്റെ തകര്‍പ്പന്‍ സ്‌കൂപ്പ് ഷോട്ട് ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. നേരത്തെ രാജസ്ഥാനെതിരെ 46 റണ്‍സ് നേടിയ ഇന്നിങ്സോടെ സര്‍ഫറാസ് ആരാധകരെ കയ്യിലെടുത്തിരുന്നു. ഇപ്പോള്‍ സര്‍ഫറാസിന്റെ തകര്‍പ്പന്‍ സ്‌കൂപ്പ് ഷോട്ടാണ് ആരാധകരെ ത്രില്ലടിപ്പിക്കുന്നത്.

പിച്ചില്‍ കുത്തി പന്ത് എത്തുമ്പോള്‍ തന്നെ സ്‌കൂപ്പ് ഷോട്ടിനായി പൊസിഷന്‍ എടുത്ത് സര്‍ഫറാസ് നില്‍ക്കുകയായിരുന്നു. ബാറ്റിലേക്ക് പന്ത് എത്തിയ നിമിഷത്തില്‍ വിക്കറ്റ് കീപ്പറിന് പുറകിലേക്ക് ആഞ്ഞടിക്കുകയായിരുന്നു. കിങ്സ് ഇലവന്റെ ഇന്നിങ്സിലെ ഒന്‍പതാം ഓവറിലായിരുന്നു തകര്‍പ്പന്‍ സ്‌കൂപ്പ് ഷോട്ട് വരുന്നത്.

ഡല്‍ഹി താരം ആവേഷിന്റെ ഓവറിലാണ് ഈ തകര്‍പ്പന്‍ ഷോട്ട് പിറന്നത്. ബൗളറെ മാത്രമല്ല, കിങ്സ് ഇലവന്റെ ഡഗൗട്ടിലെ നായകന്‍ അശ്വിന്‍ പോലും സര്‍ഫറാസിന്റെ സ്‌കൂപ് ഷോട്ട് കണ്ട് അതിശയിച്ചുപോയി. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലും സ്‌കൂപ്പ് ഷോട്ടുകളിലൂടെയാണ് റണ്‍സ് കണ്ടെത്താന്‍ സര്‍ഫറാസ് പ്രധാനമായും ലക്ഷ്യം വെച്ചത്. ക്രിക്കറ്റ് താരമായ പിതാവില്‍ നിന്നാണ് ഈ സ്‌കൂപ്പ് ഷോട്ട് താന്‍ പഠിച്ചതെന്നാണ് സര്‍ഫറാസ് പറയുന്നത്.


Next Story

Related Stories