TopTop

'അശ്വിന്‍ അങ്ങനെ ചെയ്തതില്‍ കാര്യമുണ്ട്'; മങ്കാദിംഗ് വിവാദത്തില്‍ രാഹുല്‍ ദ്രാവിഡ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ തുടക്കത്തിലെ വിവാദമുണ്ടാക്കിയ മങ്കാദിംഗ് വിവാദം ലോകം മൊത്തം ചര്‍ച്ച ചെയ്യപ്പെടുകയാണ്. രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്‌ലറെ പുറത്താക്കാന്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് നായകന്‍ അശ്വിന്‍ നടത്തിയ മങ്കാദിംഗിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേര്‍ രംഗത്തു വന്നു. ഇപ്പോള്‍ മങ്കാദിംഗ് വിവാദത്തില്‍ ക്രിക്കറ്റ് ലോകത്ത് മാന്യതയുടെ മുഖമുള്ള ഇന്ത്യന്‍ ഇതിഹാസ താരം രാഹുല്‍ ദ്രാവിഡ് പ്രതികരിച്ചിരിക്കുകയാണ്.

ക്രിക്കറ്റ് നിയമങ്ങള്‍ അനുസരിച്ച് അത് വിക്കറ്റാണെങ്കിലും തന്റെ വ്യക്തിപരമായ അഭിപ്രായം ഒരു തവണ ബാറ്റ്‌സ്മാന് വാണിംഗ് കൊടുക്കാമായിരുന്നു എന്നാണ്
ദ്രാവിഡ് പറഞ്ഞു. 'ക്രിക്കറ്റ് നിയമങ്ങളില്‍ നിന്ന് നോക്കുമ്പോള്‍ അത് വിക്കറ്റാണ്. അതിനാല്‍ അങ്ങനൊരു വിക്കറ്റിന് ശ്രമിക്കുന്നത് തെറ്റല്ല. നിയമങ്ങള്‍ക്കുള്ളില്‍ നിന്ന് നോക്കുമ്പോള്‍ അശ്വിന് അങ്ങനെ ചെയ്യാനുള്ള അവകാശമുണ്ട്. പക്ഷേ തന്റെ വ്യക്തിപരമായ അഭിപ്രായമെന്തെന്നാല്‍ ഒരു വാണിംഗ് ആദ്യമേ കൊടുക്കാമായിരുന്നൂ. അതെന്റെ സ്വന്തം താല്പര്യമാണെന്നും അല്ലാതെ് ചിന്തിക്കുന്നവരുടെ അഭിപ്രായങ്ങളേയും താന്‍ ബഹുമാനിക്കുന്നതായും ദ്രാവിഡ് പറഞ്ഞു.

Next Story

Related Stories