മികച്ച താരങ്ങളുണ്ടായിട്ടും കോഹ്ലിയുടെ ബംഗ്ലൂര് റോയല്‍ ചലഞ്ചേഴ്സിന്(ആര്‍സിബി) സംഭവിക്കുന്ന തുടര്‍ച്ചയായ പരാജയങ്ങള്‍ വിരാട് കോഹ്ലിയുടെ ക്യപ്റ്റന്‍സിയെ ചോദ്യം ചെയ്യപ്പെടുകയാണ്. ഈ സീസണില്‍ കളിച്ച നാല് മത്സരങ്ങളും ടീം പരാജയപ്പെട്ടു. ശക്തമായ നിരയാണ് ആര്‍സിബിക്കുള്ളത്. താരതമമ്യേന വലിയ താര നിരയോ വമ്പന്‍ അടിക്കാരോ ഇല്ലാത്ത ധോണിയുടെ ചെന്നൈ വിജയം നേടുമ്പോള്‍ ലോകകപ്പിന് ടീം ഇന്ത്യയെ നയിക്കേണ്ട കോഹ്ലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പരാജയത്തില്‍ നിന്ന് കരകയറുന്നില്ല.
തുടര്‍ച്ചയായി തോല്‍വികള്‍ താരങ്ങള്‍ക്കു മേല്‍ കൂടുതല്‍ സമ്മര്ദവമുണ്ടാക്കുകയും വന്‍ തോല്‍വികള്‍ ഏറ്റുവാങ്ങുകയും ചെയ്യും. ഇതുവരെയുള്ള നാലു കളികളില്‍ രണ്ടെണ്ണത്തില്‍ മികച്ച പ്രകടനമാണ് ആര്‍സിബി കാഴ്ചവച്ചത്. മുംബൈ ഇന്ത്യന്‍സിനെതിരായ കളിയില്‍ അംപയര്‍ നോബോള്‍ നിഷേധിച്ചതാണ് നേരിയ തോല്‍വിയിലേക്കു തള്ളിയിട്ടത്. രാജസ്ഥാനെതിരായ കളിയില്‍ തെറ്റില്ലാത്ത പ്രകടനം കാഴ്ചവെച്ചെങ്കിലും വിജയം നേടാനായില്ല.
കഴിഞ്ഞ 11 സീസണുകളിലായി മൂന്നു തവണ ഫൈനല്‍ കളിച്ച ടീമാണ് ആര്‍സിബി. 2009, 11, 16 സീസണുകളിലാണ് ആര്‍സിബി കലാശക്കളിയില്‍ ഇറങ്ങിയത്. എന്നാല്‍ ഇവയിലെല്ലാം ടീം തോല്‍ക്കുകയും ചെയ്തു. ഈ മൂന്നു സീസണുകള്‍ മാറ്റിനിര്‍ത്തിയാല്‍ ശേഷിച്ച എട്ടു സീസണുകളില്‍ ആറിലും പ്ലേഓഫ് പോലുമെത്താന്‍ ആര്‍സിബിക്കു കഴിഞ്ഞിട്ടില്ല. 2017 സീസണിലാണ് അവരുടെ ഏറ്റവും ദയനീയ പ്രകടനം കണ്ടത്. അന്ന് അവര്‍ പോയിന്റ് പട്ടികയില്‍ അവസാനസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടിരുന്നു. വെറും മൂന്നു മല്‍സരങ്ങള്‍ മാത്രമാണ് ആര്‍സിബി ജയിച്ചത്. ഈ സീസണിലേതുള്‍പ്പെടെ തുടര്‍ച്ചയായ പരാജയങ്ങള്‍ കോഹ്ലിയെ നായകസ്ഥാനത്തു നിന്നു പുറത്താക്കണമെന്നാണ് ആരാധകരുടെ ആവശ്യം.
2013 മുതലാണ് കോലി ആര്‍സിബിയുടെ സ്ഥിരം ക്യാപ്റ്റനായത്. അതിനു ശേഷം നേട്ടങ്ങളേക്കാളുപരി തിരിച്ചടികളാണ് ആര്‍സിബിക്കു നേരിട്ടത്. കഴിഞ്ഞ ആറു സീസണുകളിലായി രണ്ടു തവണ മാത്രമേ കോലിക്കു കീഴില്‍ ആര്‍സിബി പ്ലേഓഫിലെത്തിയിട്ടുള്ളൂ. ഇതില്‍ 2016ല്‍ ടീം ഫൈനലില്‍ കളിക്കുകയും ചെയ്തു. 2016ല്‍ 16 മല്‍സരങ്ങളില്‍ നിന്നും 973 റണ്‍സ് അടിച്ചുകൂട്ടിയ കോലിയുടെ കരുത്തിലാണ് ആര്‍സിബി ഫൈനലിലേക്കു മുന്നേറിയത്. അന്ന് ക്രിസ് ഗെയ്ല്, ഷെയ്ന് വാട്സന്, ലോകേഷ് രാഹുല്‍, എബി ഡിവില്ലിയേഴ്സ് തുടങ്ങിയ മിന്നും താരങ്ങള്‍ തന്റെ ടീമിലുണ്ടായിട്ടും കോലി ആര്‍സിബിക്കു കിരീടം നേടികൊടുത്തില്ല.