TopTop
Begin typing your search above and press return to search.

ഐപിഎലില്‍ സിക്‌സടിച്ച്  നേട്ടം സ്വന്തമാക്കി ധോണിയും

ഐപിഎലില്‍ സിക്‌സടിച്ച്  നേട്ടം സ്വന്തമാക്കി ധോണിയും

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പുതിയ നേട്ടത്തിലെത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ മഹേന്ദ്ര സിംഗ് ധോണി. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയുള്ള മത്സരത്തിലാണ് ധോണി അത്യപൂര്‍വ നേട്ടം സ്വന്തമാക്കിയത്. ഐപിഎല്ലില്‍ 200 സിക്സറുകള്‍ നേടുന്ന മൂന്നാമത്തെ താരമെന്ന നേട്ടമാണ് ധോണി അക്കൗണ്ടിലാക്കിയത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ ഇന്ത്യന്‍ താരമാണ് ധോണി.

യൂണിവേഴ്സല്‍ ബോസ് ക്രിസ് ഗെയിലാണ് ഈ നേട്ടം ആദ്യം സ്വന്തമാക്കിയത്. ഇപ്പോള്‍ മുന്നൂറിലേറെ സിക്സറുകള്‍ ഐപിഎല്ലില്‍ ക്രിസ്‌ഗെയിലിന്റെ പേരിലുണ്ട്. 149 മത്സരങ്ങളില്‍ നിന്നാണ് ഈ നേട്ടം ആര്‍സിബിയുടെ എബിഡി സ്വന്തമാക്കിയത്. ധോണി കഴിഞ്ഞ മത്സരത്തില്‍ 7 സിക്‌സറുകളാണ് പവലിയന്‍ കടത്തിയത്. ആര്‍സിബിക്കെതിരെ മഹേന്ദ്ര സിംഗ് ധോണി ഒറ്റയാള്‍ പോരാട്ടം നടത്തിയെങ്കിലും അവസാന ഓവര്‍ ത്രില്ലറില്‍ ആര്‍സിബി ജയം സ്വന്തമാക്കുകയായിരുന്നു. മത്സരത്തില്‍ 48 പന്തില്‍ 84 റണ്‍സാണ് ധോണി അടിച്ചു കൂട്ടിയത്.


Next Story

Related Stories