TopTop
Begin typing your search above and press return to search.

തോല്‍വിക്ക് കാരണം പേര്? ഡല്‍ഹി ഡെയർഡെവിൾസ് ഇനി പുതിയ പേരില്‍ അറിയപ്പെടും

തോല്‍വിക്ക് കാരണം പേര്? ഡല്‍ഹി ഡെയർഡെവിൾസ് ഇനി പുതിയ പേരില്‍ അറിയപ്പെടും

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍(ഐപിഎല്‍) തുടര്‍ച്ചയായ സീസണുകളില്‍ പരാജയം നേരിട്ട ഡല്‍ഹി ഡെയര്‍ഡെവില്‍സ് ഒടുവില്‍ പേര് മാറ്റി. ഇനി മുതല്‍ ടീം 'ഡല്‍ഹി ക്യാപിറ്റല്‍സ്' എന്നാവും അറിയപ്പെടുക എന്ന് ഫ്രാഞ്ചൈസി വ്യക്തമാക്കി. പേരിനോടൊപ്പം പുതിയ ലോഗോയും ടീം ഇറക്കിയിട്ടുണ്ട്. 2008ല്‍ ജിഎംആര്‍ ഗ്രൂപ്പ് സ്വന്തമാക്കിയ ടീം ഐപിഎലില്‍ ഒരു തവണ ഒഴികെ പ്ലേ ഓഫുകളില്‍ ഒരിക്കല്‍ പോലും കടന്നിട്ടില്ല. ഐപിഎലില്‍ 11 സീസണുകള്‍ കളിച്ചെങ്കിലും കിരീടം നേടാന്‍ കഴിഞ്ഞിട്ടില്ലാത്ത ടീമാണ് ഡല്‍ഹി ഡെയര്‍ഡെവിള്‍സ്. താരങ്ങളെയും നായകന്‍മാരെയും മാറ്റി പരീക്ഷിച്ചെങ്കിലും വ്യക്തിഗത നേട്ടങ്ങള്‍ കുറിക്കാനല്ലാതെ ടീമിന് വലിയ നേട്ടങ്ങളൊന്നും ലഭിച്ചില്ല.

2018ല്‍ ജിഎംആര്‍ ജെഎസ്ഡബ്ല്യുവുമായി 50 ശതമാനം വീതമുള്ള പങ്കാളിത്വത്തില്‍ ഏര്‍പ്പെട്ടിരുന്നു. 2018 സീസണില്‍ അവസാന സ്ഥാനക്കാരായി മാറിയപ്പോള്‍ ടൂര്‍ണ്ണമെന്റില്‍ നാലാം തവണയാണ് ഡല്‍ഹി അവസാന സ്ഥാനക്കാരായത്. ഡല്‍ഹി ഈ സീസണില്‍ ഹൈദ്രാബാദില്‍ നിന്ന് ശിഖര്‍ ധവാനെ ടീമില്‍ എത്തിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ടീമില്‍ 14 താരങ്ങളെ നിലനിര്‍ത്തിയ ഡല്‍ഹി ഇത്തവണ 7 ഇന്ത്യയ്ക്കാരെയും 3 വിദേശികളെയും ഉള്‍പ്പെടെ 10 താരങ്ങള്‍ക്കായിയാവും ഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കുക. 25 കോടിയോളം രൂപയാണ് ടീമിന്റെ കൈവശമുള്ളത്. കിംഗ്‌സ് ഇലവന്‍ പഞ്ചാബ് കഴിഞ്ഞാല്‍ ഏറ്റവുമധികം തുക കൈവശമുള്ള ടീമും ഡല്‍ഹിയാണ്.


Next Story

Related Stories