TopTop
Begin typing your search above and press return to search.

ടി20 ക്രിക്കറ്റില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ താരം

ടി20 ക്രിക്കറ്റില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ താരം

ടി20 ക്രിക്കറ്റില്‍ ഒരു അപൂര്‍വ നേട്ടത്തിന് അര്‍ഹനായിരിക്കുകയാണ് ഇന്ത്യന്‍ യുവതാരം ഇഷാന്‍ കിഷന്‍. ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി രണ്ടു മത്സരങ്ങളില്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരമായിരിക്കുയാണ് ഇഷാന്‍. സെയ്ദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ മണിപ്പൂരിന് എതിരെ സെഞ്ച്വറി നേടിയതോടെയാണ് ഇഷാന്‍ ഈ നേട്ടം കൈവരിച്ചത്.

62 പന്തില്‍ 113 റണ്‍സ് ആണ് ഇഷാന്‍ കിഷന്‍ അടിച്ചു കൂട്ടിയത്. 12 ഫോറുകളും 5 സിക്‌സുകളും ഇഷാന്‍ കിഷന്‍ ഈ ഇന്നിങ്‌സില്‍ നേടി. ജാര്‍ഖണ്ഡ് മത്സരത്തില്‍ മണിപ്പൂരിനെ 121 റണ്‍സ് തോല്‍പ്പിചു.

കഴിഞ്ഞ ദിവസം ജമ്മു കാശ്മീരിന് എതിരെ നടന്ന മത്സരത്തിലും 20കാരനായ ഇഷാന്‍ കിഷന്‍ സെഞ്ച്വറി നേടിയിരുന്നു. 100 റണ്‍സെടുത്തു പുറത്താവാതെ നില്‍ക്കുകയായിരുന്നു ഇഷാന്‍ കിഷന്‍.


Next Story

Related Stories