TopTop
Begin typing your search above and press return to search.

രഞ്ജി ട്രോഫി; ഏകദിന ശൈലിയില്‍ ബാറ്റ് വീശി ഹിമാചല്‍ പ്രദേശിനെ തകര്‍ത്ത് കേരളം ക്വാര്‍ട്ടര്‍ ഫൈനലില്‍

രഞ്ജി ട്രോഫി; ഏകദിന ശൈലിയില്‍ ബാറ്റ് വീശി ഹിമാചല്‍ പ്രദേശിനെ തകര്‍ത്ത് കേരളം ക്വാര്‍ട്ടര്‍ ഫൈനലില്‍

രഞ്ജി ട്രോഫിയില്‍ ഹിമാചല്‍ പ്രദേശിനെ അഞ്ചു വിക്കറ്റിന് തകര്‍ത്ത് കേരളം ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.ഹിമാചല്‍ ഉയര്‍ത്തിയ 297 റണ്‍സ് വിജയ ലക്ഷ്യം കേരളം 67 ഓവറുകളില്‍ അഞ്ചു വിക്കറ്റുകള്‍ ശേഷിക്കെ കേരളം മറികടക്കുകയായിരുന്നു. തുടര്‍ച്ചയായ രണ്ടാം തവണയാണ് കേരളം രഞ്ജി ക്വാര്‍ട്ടറിലെത്തുന്നത്. എട്ട് മത്സരങ്ങളില്‍ 26 പോയിന്റാണ് കേരളം നേടിയത്. രണ്ടാം ഇന്നിങ്സില്‍ കേരളത്തിനായി വിനൂപ് (96), സച്ചിന്‍ ബേബി (92), സഞ്ജു സാംസണ്‍ (61) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് വിസ്മയ വിജയത്തിന് അരങ്ങൊരുക്കിയത്. സ്‌കോര്‍: ഹിമാചല്‍ 297 & 285/5. കേരളം: 286 & 299/5.

നേരത്തെ 285/8 ന് ഹിമാചല്‍ തങ്ങളുടെ രണ്ടാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തതോടെയാണ് മത്സരം ആവേശത്തിലായത്.297 റണ്‍സ് വിജയ ലക്ഷ്യവുമായി ബാറ്റിംഗിനെത്തിയ കേരളം. തുടക്കം മുതല്‍ ആക്രമിച്ചാണ് കളിച്ചത്. 21 പന്തില്‍ 3 ബൗണ്ടറികളടക്കം 14 റണ്‍സ് നേടിയ രാഹുല്‍ പി തുടക്കം തന്നെ പുറത്തായി.താരം പുറത്താകുബോള്‍ കേരളം 32/1. പിന്നീട് ഒത്തുചേര്‍ന്ന സിജോമോന്‍ ജോസഫും, വിനൂപും ചേര്‍ന്ന് കേരളത്തെ മികച്ച തുടക്കത്തിലേക്ക് നയിച്ചു. ഏകദിന ശൈലിയിലായിരുന്നു ഇവരുടെ കൂട്ടുകെട്ട് മുന്നേറിയത്. കേരളാ സ്‌കോര്‍ 100 കടന്നതിന് പിന്നാലെ സിജോമോന്‍ ജോസഫ് പുറത്തായി. 23 റണ്‍സാണ് താരം നേടിയത്.

പിന്നീട് ബാറ്റിംഗിനെത്തിയ നായകന്‍ സച്ചിന്‍ ബേബിയും തകര്‍ത്തടിച്ചതോടെ കേരളാ സ്‌കോര്‍ കുതിച്ചു. സെഞ്ചുറി ഉറപ്പിച്ച് മുന്നേറവെയാണ് വിനൂപ് മനോഹരന്‍ വീണത്.11 ബൗണ്ടറികളടക്കം 96 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. വിനൂപും, സച്ചിന്‍ ബേബിയും തമ്മിലുള്ള കൂട്ടുകെട്ടില്‍ 101 റണ്‍സാണ് പിറന്നത്. അഞ്ചാമനായി ബാറ്റിംഗിനിറങ്ങിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മൊഹമ്മദ് അസറുദ്ദീന്‍ റണ്ണൊന്നുമെടുക്കാതെ പുറത്തായത് കേരളത്തെ ഞെട്ടിച്ചെങ്കിലും പിന്നാലെയിറങ്ങിയ സഞ്ജു സാംസണ്‍ അനായാസം ബാറ്റ് ചെയ്ത് മുന്നേറിയതോടെ ടീം വിജയത്തിലേക്ക് അടുക്കുകയായിരുന്നു. സഞ്ജുവിന് പിന്തുണ നല്‍കുക മാത്രമായിരുന്നു ഈ സമയങ്ങളില്‍ സച്ചിന്റെ ജോലി. ചായയ്ക്ക് ശേഷം കളി തുടങ്ങിയ കേരളത്തിന് വിജയത്തിനടുത്തെത്തിയപ്പോള്‍ 92 റണ്‍സെടുത്ത സച്ചിന്‍ ബേബിയുടെ വിക്കറ്റ് നഷ്ടമായെങ്കിലുംസഞ്ജു ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. 53 പന്തില്‍ അഞ്ച് ബൗണ്ടറികളും, 2 സിക്‌സറുകളുമടക്കം 61 റണ്‍സെടുത്ത സഞ്ജുവും, വിഷ്ണു വിനോദുമായിരുന്നു അവസാനം ക്രീസിലുണ്ടായിരുന്നത്.


Next Story

Related Stories