TopTop
Begin typing your search above and press return to search.

കെഎല്‍ രാഹുലിനെ പുകഴ്ത്തി വിരാട് കോഹ്‌ലി

കെഎല്‍ രാഹുലിനെ  പുകഴ്ത്തി വിരാട് കോഹ്‌ലി

ഇന്ത്യന്‍ ഓപ്പണര്‍ കെഎല്‍ രാഹുലിനെ പുകഴ്ത്തുകയാണ് ഇന്ത്യന്‍ നായകന്‍. ഫോമിലായാല്‍ കെഎല്‍ രാഹുലിന്റെ ബാറ്റിംഗ് മികച്ചതെന്നാണ്

വിരാട് കോഹ്‌ലി പറഞ്ഞത്. ആസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ അത് തെളിയിച്ചതായും കോഹ്‌ലി വ്യക്തമാക്കി. പരമ്പരയില്‍ രണ്ട് മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെട്ടുവെങ്കിലും താരം 50, 47 എന്ന വ്യക്തിഗത സ്‌കോര്‍ നേടി ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍ ആയി മാറിയിരുന്നു. ലോകകപ്പിനുള്ള സ്‌ക്വാഡില്‍ താനും ഉത്തമനായ താരമാണെന്ന് ടീം മാനേജ്‌മെന്റിനു രാഹുല്‍ നല്‍കിയ സന്ദേശം കൂടിയായിരുന്നു ടി20 പരമ്പരയിലെ ഈ പ്രകടനം.

2018 ല്‍ 3 മത്സരങ്ങളില്‍ മാത്രമാണ് താരം കളിച്ചത്. അതിനിടെയാണ് താരം കരണ്‍ ജോഹറിന്റെ ചാനല്‍ പരിപാടിയില്‍ പങ്കെടുത്തതും വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് താരത്തിന് വിലക്ക് നേരിടേണ്ടി വന്നതും. തിരിച്ച് ഇന്ത്യ എയ്ക്ക് വേണ്ടി ഇംഗ്ലണ്ട് ലയണ്‍സിനെതിരെ കളിക്കാന്‍ എത്തിയതോടെയാണ് താരം വീണ്ടും ഫോമിലേക്ക് ഉയരുകയും വീണ്ടും ഇന്ത്യന്‍ ടീമിന്റെ പരിഗണനയിലെത്തുന്നതും. താരം ഐപിഎലില്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ടെന്നും ഇന്ത്യന്‍ ടീമിനു വേണ്ടിയും താന്‍ അപകടകാരിയായ താരമാണെന്ന് പലപ്പോളായി തെളിയിച്ചിട്ടുണ്ടെന്നാണ് വിരാട് കോഹ്‌ലി കെഎല്‍ രാഹുലിന്റെ പ്രകടനത്തെക്കുറിച്ച് പറഞ്ഞത്. മികച്ച ക്രിക്കറ്റിംഗ് ഷോട്ടുകള്‍ കളിയ്ക്കുകയും 140-150 എന്ന നിലയിലുള്ള സ്‌ട്രൈക്ക് റേറ്റില്‍ സ്‌കോറിംഗും നടത്തുവാന്‍ പ്രാപ്തിയുള്ള താരമാണ് രാഹുല്‍ എന്ന് വിരാട് പറഞ്ഞു.

Next Story

Related Stories