TopTop
Begin typing your search above and press return to search.

ക്രിക്കറ്റ് വാതുവയ്പ് കേസ്; സഞ്ജീവ് ചൗളയെ ഇന്ത്യയ്ക്കു കൈമാറാന്‍ ഉത്തരവ്

ക്രിക്കറ്റ് വാതുവയ്പ് കേസ്; സഞ്ജീവ് ചൗളയെ ഇന്ത്യയ്ക്കു കൈമാറാന്‍ ഉത്തരവ്

ക്രിക്കറ്റ് വാതുവയ്പ് കേസിലെ മുഖ്യപ്രതി സഞ്ജീവ് ചൗളയെ ഇന്ത്യയ്ക്കു കൈമാറാന്‍ ബ്രിട്ടിഷ് ആഭ്യന്തര സെക്രട്ടറി സാജിത് ജാവിദിന്റെ ഉത്തരവ്. അപ്പീല്‍ നല്‍കാന്‍ ചൗളയ്ക്ക് 14 ദിവസം അനുവദിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റനായിരുന്ന ഹാന്‍സി ക്രോണിയ ഉള്‍പ്പെട്ട ക്രിക്കറ്റ് വാതുവയ്പ് കേസിലെ മുഖ്യ പ്രതിയാണ് ചൗള. 2000 ഫെബ്രുവരി - മാര്‍ച്ചില്‍ ദക്ഷിണാഫ്രിക്ക ഇന്ത്യ സന്ദര്‍ശിച്ചപ്പോഴാണ് ഒത്തുകളി വിവാദമുണ്ടായത്.

2016 ജൂണിലാണ് ചൗള ബ്രിട്ടനില്‍ അറസ്റ്റിലാകുന്നത്. വിചാരണയില്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരനെന്നു കണ്ട ചൗളയെ ഇന്ത്യയ്ക്കു കൈമാറാന്‍ വെസ്റ്റ് മിനിസ്റ്റര്‍ മജിസ്‌ട്രേട്ട്‌സ് കോടതി ഉത്തരവിട്ടു. ഇതിനെതിരെ ഹൈക്കോടതിയില്‍ ചൗള നല്‍കിയ അപ്പീല്‍ തള്ളി. തിഹാര്‍ ജയിലില്‍ ചൗളയെ ഒറ്റയ്ക്കു പാര്‍പ്പിക്കാമെന്നും വേണ്ട സുരക്ഷിതത്വം ഉറപ്പു നല്‍കാമെന്നും ഇന്ത്യാ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

ഡല്‍ഹിയി സ്വദേശിയായ ചൗള ബിസിനസ് വീസയില്‍ 1996 ലാണ് ബ്രിട്ടനിലെത്തിയത്. വാതുവയ്പ് കേസില്‍ പെട്ടതിനെ തുടര്‍ന്ന് 2000 ല്‍ ഇന്ത്യ ചൗളയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കിയിരുന്നു. 2005 ല്‍ ബ്രിട്ടിഷ് പൗരത്വം നേടിയ ചൗള ബ്രിട്ടിഷ് പാസ്‌പോര്‍ട്ട് സ്വന്തമാക്കി.

Next Story

Related Stories