TopTop
Begin typing your search above and press return to search.

ഫുട്‌ബോള്‍ ലോകത്തെ മികച്ച താരമാര് ? ആരാധകരെ ഞെട്ടിച്ച് മെസിയുടെ മറുപടി

ഫുട്‌ബോള്‍ ലോകത്തെ മികച്ച താരമാര് ? ആരാധകരെ ഞെട്ടിച്ച് മെസിയുടെ മറുപടി

ഫുട്‌ബോള്‍ ലോകത്തെ മികച്ച താരമാരെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ കഴിയില്ലെങ്കിലും ലയണല്‍ മെസിയുടേയും കിസ്റ്റ്യാനോ റൊണാള്‍ഡോയുടേയും പേരുകള്‍ തന്നെയാകും ഉയര്‍ന്ന് കേള്‍ക്കുക. ചിലര്‍ മെസിയാണ് താരമെന്നും മറ്റ് ചിലര്‍ റൊണാള്‍ഡോയാണ് താരമെന്നും പറയുമ്പോള്‍ ഇക്കാര്യത്തില്‍ വ്യത്യസ്തമായൊരു നിരീക്ഷണവുമായി എത്തിയിരിക്കുകയാണ് ഈ ഫുട്‌ബോള്‍ ഇതിഹാസം.

അഞ്ച് തവണ വീതം ബാലണ്‍ ഡി ഓര്‍ അവാര്‍ഡ് സ്വന്തമാക്കിയ ഇവരില്‍ മികച്ചത് ആര് എന്ന ചോദ്യത്തിന് രണ്ട് പേരും തുല്യര്‍ എന്ന് ബഹുഭൂരിപക്ഷം പറയുമ്പോള്‍ സാക്ഷാല്‍ മെസിയാണ് അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഒരു സ്വകാര്യ റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുന്നതിനിടെ മെസി നേരിട്ട ചോദ്യങ്ങളിലൊന്ന് മെസിയെ മാറ്റി നിര്‍ത്തിയാല്‍ ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരങ്ങള്‍ ആരൊക്കെ എന്നതായിരുന്നു. അതിന് മെസി നല്‍കിയ മറുപടി ബുദ്ധിപരമായുള്ളതായിരുന്നു. റൊണാള്‍ഡോ ആരാധകരെ വരെ ഞെട്ടിച്ചായിരുന്ന മെസിയുടെ മറുപടി.

മെസി പറഞ്ഞ് ഇങ്ങനെയാണ് ' നിലവില്‍ ലോകത്ത് നിരവധി മികച്ച താരങ്ങളുണ്ട്. നെയ്മര്‍, സുവാരസ്, എംബാപ്പെ, ഹസാര്‍ഡ് എന്നിവര്‍ക്കെല്ലാം ലോകത്തെ മികച്ച താരമായി മാറാന്‍ സാധിക്കും.' എന്നാല്‍ ഇക്കൂട്ടത്തില്‍ റൊണാള്‍ഡോയെ ഉള്‍പ്പെടുത്താത്തതിന് കാരണവും മെസി വ്യക്തമാക്കി. ക്രിസ്റ്റ്യാനോയും താനും ഒരു പോലെയാണെന്നും അതിനാല്‍ അദ്ദേഹത്തേയും തനിക്കൊപ്പം മാറ്റി നിര്‍ത്തിയാല്‍ മതിയെന്നുമായിരുന്നു മെസി പറഞ്ഞത്.

റൊണാള്‍ഡോയ്‌ക്കെതിരെ കളിച്ചിരുന്നത് താന്‍ വളരെയധികം ആസ്വദിച്ചിരുന്നെന്നും അഭിമുഖത്തിനിടെ മെസി വ്യക്തമാക്കി. ക്രിസ്റ്റ്യാനോ,റയല്‍ മാഡ്രിഡില്‍ കളിച്ചിരുന്ന കാലം ബാഴ്‌സയ്ക്കായി ട്രോഫികള്‍ നേടുന്നത് താന്‍ ശരിക്കും ആസ്വദിച്ചിരുന്നെന്നും, ഇപ്പോളും അദ്ദേഹം അവിടെ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നതായും മെസി പറഞ്ഞു.

Next Story

Related Stories