TopTop
Begin typing your search above and press return to search.

മിതാലി രാജ് ട്വന്റി-20 യില്‍ നിന്ന് വിരമിക്കുന്നു; തീരുമാനം ലോകകപ്പില്‍ തഴയപ്പെടുമെന്ന ഭയം കൊണ്ടോ ?

മിതാലി രാജ് ട്വന്റി-20 യില്‍ നിന്ന് വിരമിക്കുന്നു; തീരുമാനം ലോകകപ്പില്‍ തഴയപ്പെടുമെന്ന ഭയം കൊണ്ടോ ?

ഇന്ത്യന്‍ ക്രിക്കറ്റിന് വലിയ നേട്ടങ്ങള്‍ നേടി കൊടുത്ത താരമാണ് മിതാലി രാജ്. ഇന്ത്യന്‍ വനിതാ ക്രിക്കറ്റിനെ ഇതുവരെ എത്തിച്ചതില്‍ താരത്തിന്റെ പങ്ക് ചെറുതല്ല. വനിത ടീമിന്റെ ഇന്നത്തെ വളര്‍ച്ചയക്കും ജനപ്രീതിക്കും മിതാലിയുടെ അധ്വാനത്തോടും അര്‍പ്പണ ബോധത്തോടും നന്ദി പറയണം.

ഇപ്പോഴിത ട്വന്റി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണ് താരം. ഇംഗ്ലണ്ടിനെതിരെ ഇന്ത്യന്‍ മണ്ണില്‍ അരങ്ങേറാനിരിക്കുന്ന ട്വന്റി-20 പരമ്പരയോടെ മിതാലി വിരമിക്കലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ ഇന്ത്യന്‍ ടീമിനെ ഏകദിനത്തില്‍ നയിക്കുന്നത് മിതാലിയാണ്. ട്വന്റി-20യില്‍ ഹര്‍മന്‍പ്രീതാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍. ന്യൂസിലാന്റിനെതിരായ പരമ്പരകള്‍ക്കായി വെല്ലിങ്ടണിലാണ് മിതാലിയും സംഘവും. മാര്‍ച്ചിലാണ് ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. 2020 ലോകകപ്പ് ടീമിലിടം നഷ്ടമായേക്കാമെന്ന് മനസിലാക്കിയതാണ് വിരമിക്കല്‍ തീരുമാനത്തിന് പിന്നിലെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്.

കിവീസിനെതിരായ പരമ്പരയിലും എല്ലാ മത്സരത്തിലും മിതാലിയെ കളിപ്പിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ഈ വിവരം മിതാലിയെ അറിയിച്ചതായും ബിസിസിഐ അറിയിക്കുന്നു. ഇന്ത്യന്‍ ടീമിലെ ഏറ്റവും മുതിര്‍ന്ന താരമാണ് 36കാരിയായ മിതാലി. കുറഞ്ഞ സ്ട്രൈക്ക് റേറ്റും ഫീല്‍ഡിങിലെ വേഗത ഇല്ലായ്മയുമാണ് മിതാലിയ്ക്ക് തിരിച്ചടിയായി മാറുന്നത്. നേരത്തെ ട്വന്റി-20 ലോകകപ്പില്‍ സെമി ഫൈനലില്‍ മിതാലിയെ ഒഴിവാക്കിയത് വലിയ വിവാദമായിരുന്നു. ഇന്ത്യക്കായി 85 ട്വന്റി-20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള മിതാലി 17 അര്‍ധ സെഞ്ചുറി അടക്കം 2283 റണ്‍സെടുത്തിട്ടുണ്ട്. 97 റണ്‍സാണ് ടോപ്പ് സ്‌കോര്‍.

Next Story

Related Stories