ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മത്സരങ്ങള്‍ ആരംഭിക്കുന്നതിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് ലോകം. ഈ മാസം 23 ന് ആരംഭിക്കുന്ന ലീഗ് പോരാട്ടങ്ങള്‍ക്ക് മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിങ്സ് പുറത്തിറക്കുന്ന ഡോക്യുമെന്ററിയാണ് ശ്രദ്ധനേടുന്നത്. ഇന്ത്യയുടെ മുന്‍ നായകനും ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകനുമായ മഹേന്ദ്ര സിങ് ധോണിയാണ് ഡോക്യുമെന്ററിയില്‍ എത്തുന്നത്. കോഴ വാങ്ങി മത്സരം ഒത്തുകളിക്കുന്നത് കൊലപാതകത്തേക്കാള്‍ വലിയ കുറ്റമാണെന്നാണ് ധോണി പറയുന്നത്.
ഡോക്യമെന്ററിയുടെ 45 സെക്കന്‍ഡുള്ള ട്രെയ്ലറാണ് പുറത്തിറങ്ങിയിരിക്കുന്നത്. ട്രെയ്ലറില് ഒത്തുകളി വിവാദമാണ് പറയുന്നത്. ഐപിഎല്ലില്‍ ഒത്തുകളി ആരോപണം ഉന്നയിക്കപ്പെട്ട് ചെന്നൈ സൂപ്പര്‍ കിങ്സിന് രണ്ട് വര്‍ഷത്തെ വിലക്ക് നേരിടേണ്ടി വന്നിരുന്നു. കഴിഞ്ഞ സീസണിലാണ് വിലക്ക് കഴിഞ്ഞ് ടീം മടങ്ങിയെത്തിയത്. മടങ്ങി വരവ് കിരീട നേട്ടത്തോടെ ആഘോഷിച്ച അവര്‍ നിലവിലെ ചാമ്പ്യന്മാരെന്ന പരിവേഷത്തോടെയാണ് ഇത്തവണ കളത്തിലെത്തുന്നത്.
Watch how @msdhoni and a bunch of men in yellow jerseys wrote one of India's greatest comeback stories. #HotstarSpecials is proud to present #RoarOfTheLion. Trailer out. pic.twitter.com/nkWpV1EPnl
— Hotstar Specials (@HotstarSpecials) March 10, 2019
ഒത്തുകളി വിവാദത്തില്‍ ടീം ഉള്‍പ്പെട്ടിട്ടുണ്ട് എന്നതും തന്റെ പേര് അതിനൊപ്പം വന്നതും വ്യക്തിപരമായും ടീമെന്ന നിലയിലും ഞങ്ങള്‍ നേരിട്ടത് കഠിനമായ ഘട്ടത്തെയായിരുന്നു. ടീമിന് ലഭിച്ച രണ്ട് സീസണിലെ വിലക്ക് ആരാധകരെ സംബന്ധിച്ച് അങ്ങേയറ്റത്തെ നിരാശയുണ്ടാക്കുന്നതായിരുന്നു. അതുകൊണ്ടു തന്നെ തിരിച്ചുവരവ് ഏറെ വൈകാരികമായിരുന്നു. ഏറ്റവും വലിയ കുറ്റകൃത്യം കൊലപാതകമല്ല. അത് ഒത്തുകളിയാണ്. നിങ്ങള്‍ കരുത്തുള്ളയാളാണോ ഒന്നിനും നിങ്ങളെ ഇല്ലാതാക്കാന്‍ സാധിക്കില്ല. ധോണി വ്യക്തമാക്കി. ധോണിയെ കൂടാതെ ചെന്നൈ താരങ്ങളായ സുരേഷ് റെയ്ന, രവീന്ദ്ര ജഡേജ, ഷെയ്ന് വാട്സന് എന്നിവരും ട്രെയിലറിലുണ്ട്.