UPDATES

കായികം

സൈനിക സേവനത്തിനായി ധോണി കശ്മീരിലേക്ക് പുറപ്പെട്ടു

സൈന്യത്തിന്റെ ഭാഗമാകുന്നതിന് വേണ്ടി ഓഗസ്റ്റ് മൂന്നിന് ആരംഭിക്കുന്ന വെസ്റ്റ് ഇന്‍ഡീസ് ടൂറില്‍ നിന്നും ധോണി ഒഴിവായിരുന്നു.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി ഇന്ത്യന്‍ സൈന്യത്തോടൊപ്പം പരിശീലനം ആരംഭിച്ചു. ടെറിട്ടോറിയല്‍ ആര്‍മി ബറ്റാലിയണിന്റെ പാരച്യൂട്ട് റെജിമെന്റിനൊപ്പമാണ് ധോണി തന്റെ രണ്ട് മാസം നീളുന്ന പരിശീലനം ആരംഭിച്ചത്. കഴിഞ്ഞ ദിവസം ബാംഗ്ലൂരിലെ ടെറിട്ടോറിയല്‍ ആര്‍മി ആസ്ഥാനത്ത് വച്ച് ധോണി ബറ്റാലിയനില്‍ ചേര്‍ന്നിരുന്നു. ധോണി ടെറിട്ടോറിയല്‍ ആര്‍മിയുടെ കശ്മീര്‍ യൂണിറ്റില്‍ 106 പാരാ ബറ്റാലിയനില്‍ പട്രോളിങ്, ഗാര്‍ഡ്, ഔട്ട്‌പോസ്റ്റ് ചുമതലകള്‍ ധോണി നിര്‍വഹിക്കും. സൈനികര്‍ക്കൊപ്പമായിരിക്കും ധോണിയുടെ താമസം. സൈന്യത്തിന്റെ ഭാഗമാകുന്നതിന് വേണ്ടി ഓഗസ്റ്റ് മൂന്നിന് ആരംഭിക്കുന്ന വെസ്റ്റ് ഇന്‍ഡീസ് ടൂറില്‍ നിന്നും ധോണി ഒഴിവായിരുന്നു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സേവകനായിരുന്നത് പോലെ ധോണിക്ക് ഇന്ത്യന്‍ സൈന്യത്തോടുള്ള സ്‌നേഹവും എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഏറെനാളുകളായി അദ്ദേഹത്തെ റെജിമെന്റില്‍ ചേര്‍ക്കുന്നതിനായുള്ള ഒരുക്കങ്ങള്‍ നടക്കുകയായിരുന്നു. എന്നാല്‍ ക്രിക്കറ്റ് സംബന്ധിച്ച് അദ്ദേഹത്തിന് ചെയ്ത തീര്‍ക്കേണ്ടതായ ചുമതലകള്‍ ബാക്കി നില്‍ക്കുന്നതിനാല്‍ ഇത് മാറ്റിവയ്ക്കുകയായിരുന്നു. അദ്ദേഹം ആര്‍മിയില്‍ ചേര്‍ന്നാല്‍ അത് യുവാക്കള്‍ക്ക് പ്രചോദനമാകും. ആര്‍മിയെ കുറിച്ച് കൂടുതലറിയാന്‍ അവര്‍ക്ക് അവസരമുണ്ടാകും. അത് തന്നെയാണ് ധോണിയും ആഗ്രഹിക്കുന്നത്.’ ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

2011 സെപ്റ്റംബറിലാണു ടെറിട്ടോറിയല്‍ ആര്‍മിയിലെ ലഫ്റ്റനന്റ് കേണല്‍ പദവി ധോണിക്കു നല്‍കുന്നത്. ഓണററി പദവിയാണിത്. ശമ്പളമോ മറ്റാനുകൂല്യങ്ങളോ ഇല്ല. നടന്‍ മോഹന്‍ലാലിനു പിന്നീടു നല്‍കിയതും ഇതേ ലഫ്. കേണല്‍ പദവിയാണ്. ധോണിക്കൊപ്പം ഒളിംപിക്‌സ് സ്വര്‍ണ ജേതാവ് ഷൂട്ടിങ് താരം അഭിനവ് ബിന്ദ്രയ്ക്കും ലഫ്. കേണല്‍ പദവി നല്‍കിയിരുന്നു. കപില്‍ദേവിന് 2008ല്‍ ലഫ്. കേണല്‍ പദവി കിട്ടി. സച്ചിന്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സിലെ ഓണററി ഗ്രൂപ്പ് ക്യാപ്റ്റനാണ്. വാര്‍ഷിക പരിശീലനത്തില്‍ പങ്കെടുക്കണമെന്നല്ലാതെ മറ്റു നിര്‍ബന്ധിത ജോലികളോ സേവനങ്ങളോ ഓണററി പദവി ലഭിക്കുന്നവര്‍ ചെയ്യേണ്ടതില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍