TopTop
Begin typing your search above and press return to search.

ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം എന്ത്? രഹസ്യം വെളിപ്പെടുത്തി എം.എസ് ധോണി

ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം എന്ത്? രഹസ്യം വെളിപ്പെടുത്തി എം.എസ് ധോണി

മഹേന്ദ്രസിംഗ് ധോണി ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ ക്രിക്കറ്റ് ലോകത്ത് നടക്കുകയാണ്. ആരാധകര്‍ ഏറെയുള്ള താരം ലോകത്തെ മികച്ച ക്രിക്കറ്റ് താരങ്ങളില്‍ ഒരാളാണ്.2019 ലോകകപ്പ് 37ാം വയസുകാരനായ ധോണിയുടെ കരിയറിലെ അവസാന ലോകകപ്പ് തന്നെ ആകും. ഇപ്പോള്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചാല്‍ എന്തു ചെയ്യുമെന്ന രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. വീഡിയോയിലൂടെയാണ് വിരമിച്ചാല്‍ എന്തു ചെയ്യുമെന്ന് അദ്ദേഹം പറയുന്നത്. നിമിഷങ്ങള്‍ക്കുള്ളില്‍ വീഡിയോ വൈറലായി മാറി.

വളരെ രഹസ്യമായൊരു കാര്യം പങ്കിടാമെന്ന ആമുഖത്തോടെയാണ് വീഡിയോ തുടങ്ങുന്നത്. കുട്ടിക്കാലം മുതല്‍ക്കേ തന്റെ ആഗ്രഹമായിരുന്നു ഒരു ചിത്രകാരനാവുക എന്നത്. ഇപ്പോള്‍ ധാരാളം ക്രിക്കറ്റ് കളിച്ചതായും ധോണി പറയുന്നു. താന്‍ വരച്ച ചിത്രങ്ങളും അദ്ദേഹം വീഡിയോയില്‍ കാണിക്കുന്നുണ്ട്. പെയിന്റിങുകളുടെ പ്രദര്‍ശനം നടത്താനുള്ള പദ്ധതികളും അദ്ദേഹം പങ്കിടുന്നു.

ഇതുമായി ബന്ധപ്പെട്ട് നിര്‍ദേശങ്ങളും അഭിപ്രായങ്ങളും പറയാന്‍ അദ്ദേഹം ആരാധകരോട് ആവശ്യപ്പെട്ടു. 2014 ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് താരം വിരമിച്ചിരുന്നു. 341 മത്സരങ്ങള്‍ കളിച്ച താരം ഏകദിനത്തില്‍ 10,500 റണ്‍സ് സ്വന്തമാക്കിയിരുന്നു. 50.72 ശരാശരിയോടെ പത്ത് സെഞ്ച്വറിയും 71 അര്‍ധസെഞ്ച്വറിയും ധോണി നേടിയിട്ടുണ്ട്.


Next Story

Related Stories