TopTop
Begin typing your search above and press return to search.

എംഎസ് ധോണിയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം

എംഎസ് ധോണിയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം

ഇന്ത്യയുടെ മുന്‍ നായകന്‍ എം.എസ് ധോണിയെ കാത്തിരിക്കുന്നത് മറ്റൊരു നേട്ടം. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരം നടക്കാനിരിക്കെ താരം ചരിത്ര നേട്ടത്തിലെത്തുന്നത് കാത്തിരിക്കുകയാണ് ആരാധകരും. മത്സരത്തില്‍ 33 റണ്‍സ് നേടിയാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 17000 റണ്‍സ് ധോണിയ്ക്ക് പൂര്‍ത്തിയാക്കാം. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വിരാട് കോഹ്ലി, സൗരവ് ഗാംഗുലി, വീരേന്ദര്‍ സെവാഗ് എന്നിവരാണ് ഇതുവരെ ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ള ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍.

ഓസ്ട്രേലിയക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ 59 റണ്‍സ് നേടി പുറത്താകാതെ നിന്ന ധോണിയ്ക്ക് എന്നാല്‍ നാഗ്പൂരില്‍ നടന്ന രണ്ടാം മത്സരത്തില്‍ റണ്ണൊന്നും എടുക്കാന്‍ സാധിച്ചില്ല. ഇതുവരെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 528 മത്സരത്തില്‍ നിന്നും 45 ശരാശരിയില്‍ 16967 റണ്‍സ് ധോണി നേടിയിട്ടുണ്ട്. 16 സെഞ്ചുറിയും 106 ഫിഫ്റ്റിയും ധോണിയുടെ ബാറ്റില്‍ നിന്നും പിറന്നു.


Next Story

Related Stories