TopTop
Begin typing your search above and press return to search.

കരിയറില്‍ പരാജയപ്പെട്ടപ്പോഴെല്ലാം പിന്തുണ നല്‍കിയത് ധോണിയാണ്; ഇഷാന്ത് ശര്‍മ്മ പറയുന്നു

കരിയറില്‍ പരാജയപ്പെട്ടപ്പോഴെല്ലാം പിന്തുണ നല്‍കിയത് ധോണിയാണ്; ഇഷാന്ത് ശര്‍മ്മ പറയുന്നു

ക്രിക്കറ്റ് കരിയറില്‍ പരാജയപ്പെട്ടപ്പോഴെല്ലാം തനിക്ക് പിന്തുണ നല്‍കിയ എം.എസ് ധോണിയെ കുറിച്ചു പറയുകയാണ് ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ഷര്‍മ്മ. പല സാഹചര്യങ്ങളിലും തന്റെ മോശം പ്രകടനം കൊണ്ട് ടീമില്‍ നിന്ന് പുറത്തായേക്കാമെന്ന സ്ഥിതി ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം പിന്തുണയുമായി എത്തിയത് ധോണിയായിരുന്നു. ധോണി ഇതിഹാസ താരം തന്നെയാണ്. ടീമിന് അദ്ദേഹം എത്രമാത്രം മുതല്‍ക്കൂട്ടാണെന്ന് ഒപ്പം കളിച്ചാലേ മനസിലാകുകയുള്ളൂ ഇഷാന്ത് പറഞ്ഞു.

നായകന്‍ വിരാട് കോഹ്ലി നല്‍കിയ പിന്തുണയെ കുറിച്ചും ഇഷാന്ത് ഓര്‍മിക്കുന്നു. നിങ്ങള്‍ ക്ഷീണിതനാണെന്ന് അറിയാം. എന്നാല്‍ സീനിയര്‍ താരമെന്ന നിലയില്‍ ടീമിനായി പൊരുതണമെന്ന്' കോഹ്ലി പലവട്ടം ഓര്‍മിപ്പിച്ചിട്ടുണ്ട്. അതെന്നെ കൂടുതല്‍ പ്രചോദിപ്പിച്ചു. നേരത്തെ സന്നായി ബൗള്‍ ചെയ്യുകയായിരുന്നു തന്റെ ലക്ഷ്യം എന്നാല്‍ ഇപ്പോള്‍ വിക്കറ്റെടുക്കുന്നതിലാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്നും ഇഷാന്ത് പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങളലാണ് ഇഷാന്തിന് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നത്. എന്നാല്‍ ലോകകപ്പ് ടീമില്‍ ഇടം പിടിക്കുന്നതിനായി മികച്ച രീതിയില്‍ കളിക്കും. ഇപ്പോള്‍ അതിനുള്ള അവസരങ്ങളാണെന്നും താരം പറഞ്ഞു. ഐപിഎല്ലില്‍ കളിച്ച് ലോകകപ്പ് ടീമിലേക്ക് തിരിച്ചെത്തുകയാണ് ലക്ഷ്യമെന്നും അദേഹം പറയുന്നു. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായാണ് ഇഷാന്ത് ശര്‍മ്മ കളിക്കുന്നത്.

Next Story

Related Stories