TopTop
Begin typing your search above and press return to search.

ക്രിക്കറ്റ് കളിക്കിടെ ഹൃദയാഘാതം: യുവതാരത്തിന് ദാരുണാന്ത്യം

ക്രിക്കറ്റ് കളിക്കിടെ ഹൃദയാഘാതം: യുവതാരത്തിന് ദാരുണാന്ത്യം

ക്രിക്കറ്റ് കളിക്കിടെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് യുവതാരം മരിച്ചു. മുംബൈ, ഭന്ദുപ്പില്‍ 23 നായിരുന്നു സംഭവം. കളിക്കിടെ നെഞ്ചുവേദനയുണ്ടായതിനെ തുടര്‍ന്ന് താരത്തെ അടുത്തുള്ള ഭസവര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നീട് ഇവിടെവെച്ച് മരിക്കുകയായിരുന്നെന്ന് ഡോക്ടര്‍ സത്യന്‍ ഭസവര്‍ അറിയിച്ചു. ഇരുപത്തിനാലുകാരനായ വൈഭവ് കേസാര്‍ക്കര്‍ ആണ് മരിച്ചത്.

വൈഭവ് സ്ഥിരമായി ടെന്നീസ് ബോള്‍ ക്രിക്കറ്റ് കളിക്കാറുണ്ടായിരുന്നു. പ്രദേശത്തെ അറിയപ്പെടുന്ന ടൂര്‍ണമെന്റുകളിലെല്ലാം കളിച്ചുവന്ന താരമാണ്വൈഭവ്. നെഞ്ചുവേദന ഉണ്ടായതിന് ശേഷവും താരം കളി തുടര്‍ന്നതാണ് അപകടത്തിനിടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. വേദന അസഹ്യമായതോടെയാണ് പിന്നീട് സമീപത്തെ ആശുപത്രിയിലെത്തിച്ചത്. ആരോഗ്യമുള്ള ശരീരമായിരുന്നു വൈഭവിന്റേതെന്നും ഹൃദയ സംബന്ധമായ രോഗങ്ങള്‍ മുന്‍പ് താരത്തിനുണ്ടായിരുന്നില്ലെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. താരത്തിന്റെത് സ്വാഭാവിക മരണമാണന്നും റിപോര്‍ട്ടുകള്‍ പറയുന്നു.

Next Story

Related Stories