TopTop
Begin typing your search above and press return to search.

അശ്വിനോ കുല്‍ദീപോ മികച്ച സ്പിന്നര്‍ ? സ്പിന്‍ ഇതിഹാസം തെളിവുകള്‍ നിരത്തുന്നു

അശ്വിനോ കുല്‍ദീപോ മികച്ച സ്പിന്നര്‍ ? സ്പിന്‍ ഇതിഹാസം തെളിവുകള്‍ നിരത്തുന്നു

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സ്പിന്‍ ബൗളര്‍മാര്‍ വഹിക്കുന്ന പങ്ക് വലുതാണ്. അതാത് കാലഘട്ടങ്ങളില്‍ മികവേറിയ താരങ്ങളുടെ സാനിധ്യം നിര്‍ണായകമാകുന്നു. രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍ തുടങ്ങിയ താരങ്ങള്‍ അണിനിരക്കുന്ന മികച്ച സ്പിന്‍ നിരയാണ് നിലവില്‍ ഇന്ത്യയ്ക്കുള്ളത്. ഈ താരങ്ങളില്‍ ഏറ്റവും മികച്ചതാരം ആരെന്ന് കണ്ട് പിടിക്കുക പ്രയാസമേറിയതാണ്. സീനിയര്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനല്ല മറിച്ച് യുവ സ്പിന്നര്‍ കുല്‍ദീപ് യാദവാണ് വിദേശ പിച്ചുകളില്‍ ഇന്ത്യയുടെ പ്രധാന ബോളറെന്ന് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി അഭിപ്രായപ്പെട്ടിരുന്നു.

ഇപ്പോഴിതാ ഇവരില്‍ ആരാണ് മികച്ച താരമെന്ന് പറയുകയാണ് ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍.രവിചന്ദ്രന്‍ അശ്വിനാണ് കുല്‍ദീപിനേക്കാള്‍ മികച്ച സ്പിന്നറെന്ന് മുരളീധരന്‍ പറയുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിലെ വിക്കറ്റെണ്ണം നോക്കിയാണ് ഇത് വിലയിരുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ' കുല്‍ദീപ് മികച്ച രീതിയില്‍ പന്തെറിയുന്നുണ്ട്. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം മികച്ച ബോളര്‍ അശ്വിനാണ്. ഒരു ബോളറുടെ കഴിവ് വിലയിരുത്തുന്നത് അദ്ദേഹം നേടിയ വിക്കറ്റുകളുടെ എണ്ണം നോക്കിയാണ്.

നിലവില്‍ ലോകത്തെ ഏറ്റവും മികച്ച ഓഫ് സ്പിന്നര്‍ അശ്വിനാണ്. അദ്ദേഹം നേടിയ വിക്കറ്റുകളുടെ എണ്ണം തന്നെ കാരണം. ഓസീസിന്റെ നഥാന്‍ലിയോണ്‍ ലോകത്തെ ഏറ്റവും മികച്ച ഓഫ്സ്പിന്നറാണെന്ന് ചിലര്‍ പറയുന്നുണ്ട്. അതിന് കാരണമായി അവര്‍ പറയുന്നത്, ലയോണ്‍ ഓസീസില്‍ വിക്കറ്റുകള്‍ എടുക്കുന്നുണ്ട് എന്നതാണ്.പക്ഷേ അദ്ദേഹം എപ്പോളും അവിടെത്തന്നെയാണ് വിക്കറ്റുകള്‍ നേടുന്നത്. എന്നാല്‍ അശ്വിനാകട്ടെ കളിക്കുന്നിടത്തെല്ലാം വിക്കറ്റുകള്‍ വീഴ്ത്തുന്നു.' മുരളീധരന്‍ പറയുന്നു.

Next Story

Related Stories