കായികം

ഒരോവറില്‍ 43 റണ്‍സ് : ന്യൂസിലാൻഡിൽ നടന്ന മത്സരം പുതിയ റെക്കാർഡിലേക്ക്

2007 ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിന്റെ ഡാന്‍ വാന്‍ ബുന്‍ഗിനെതിരെ 37 റണ്‍സ് നേടിയ ദക്ഷിണാഫ്രിക്കയുടെ ഹെര്‍ഷല്‍ ഗിബ്‌സിന്റെ പേരിലാണ് ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് അടിച്ചെടുത്ത അന്താരാഷ്ട ഏകദിനത്തിലെ റെക്കോഡ് ഉള്ളത്.

ക്രിക്കറ്റില്‍ സമീപകാലത്തെ നേട്ടങ്ങള്‍ താരതമ്യം ചെയ്താല്‍ കൂടുതല്‍ നേട്ടങ്ങളും ബാറ്റ്‌സ്മാന്‍മാരുടേതാണ്. ക്രിക്കറ്റ് മത്സരങ്ങളില്‍ ബാറ്റിംഗിന് അനുകൂലമായ പിച്ചുകളും സാഹചര്യങ്ങള്‍ക്കുമാണ് സംഘാടകര്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നതും. അതുകൊണ്ട് തന്നെ ദിനം പ്രതി പിറക്കുന്ന ബാറ്റിംഗ് റെക്കോര്‍ഡുകളും നിരവധിയാണ്.

ഒരോവറില്‍ സാധാരണമായി നേരിട്ട ആറു ബോളുകളിലും സിക്സർ നേടാം.  ഇത് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗ് ഉള്‍പ്പെടെയുള്ളവര്‍ തെളിയിച്ചിട്ടുണ്ട്. എന്നാല്‍ ബാറ്റ്‌സ്മാന്റെ കഴിവു കൂടാതെ ബൗളറുടെ പിഴവും കൂടിയായാലോ ? വൈഡും നോ ബോളും എറിഞ്ഞ് എസ്‌ക്ട്രാസ് നല്‍കിയാല്‍ റണ്‍ ഓരോവറില്‍ 36 എന്നത്  മറികടക്കാം.

കഴിഞ്ഞ ദിവസം ന്യൂസിലന്‍ഡില്‍ നടന്ന ഒരു ലിസ്റ്റ് എ മത്സരം ക്രിക്കറ്റ് ചരിത്രം തിരുത്തി. ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന മത്സരമായിരുന്നു ഇത്. ന്യൂസിലന്‍ഡിലെ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റായ ഫോര്‍ഡ് ട്രോഫിയില്‍ രണ്ട് കിവി ബാറ്റ്‌സ്മാന്‍മാര്‍ ചേര്‍ന്ന് ഒരോവറില്‍ 43 റണ്‍സാണ് അടിച്ചുകൂട്ടിയത്. ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ ഒരോവറില്‍ നേടുന്ന ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന നിലയില്‍ ഇത് ഇടംനേടുകയും ചെയ്തു.

ന്യൂസിലാന്‍ഡ് നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റ്‌സും സെന്‍ട്രല്‍ ഡിസ്ട്രിക്റ്റ്‌സും തമ്മില്‍ നടന്ന ഏകദിന മത്സരത്തിനിടെ സെന്‍ട്രല്‍ ഡിസ്ട്രിക്റ്റ്‌സ് ബൗളര്‍ വില്ല്യം ലൂഡിക്കിനാണ് നാണക്കേടുണ്ടായത്. നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റിന്റെ ബാറ്റ്‌സ്മാന്‍മാരായ ജോ കാര്‍ട്ടറും ബ്രെറ്റ് ഹാംപ്ടണും ചേര്‍ന്ന് വില്ല്യമിന്റെ ബോളുകള്‍ തകര്‍ത്തടിക്കുകയായിരുന്നു. 4, 6+nb, 6+nb, 6, 1, 6, 6, 6. എന്നിങ്ങനെയായിരുന്നു റെക്കോര്‍ഡ് പിറന്ന ഓവര്‍. കാര്‍ട്ടര്‍ 102 റണ്‍സും ഹാംപ്റ്റണ്‍ 95 റണ്‍സും അടിച്ചെടുത്ത മത്സരത്തില്‍ 313 റണ്‍സാണ് നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റ്‌സ് നേടിയത്. എതിരാളിയായ സന്‍ട്രല്‍ ഡിസ്ട്രിക്റ്റ്‌സിന് 50 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 288 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

സിംബാബുവേയുടെ എല്‍ട്ടന്‍ ചിഗുംബരയുടെ പേരിലായിരുന്നു ഇത് വരെ റെക്കോഡ്. 2013-14ല്‍ ധാക്കയില്‍ ഷെയ്ഖ് ജമാലിന് വേണ്ടി കളിക്കുമ്പോള്‍ അബഹാനി ലിമിറ്റഡിന്റെ അലാവുദ്ദീന്‍ ബാബുവിനേതിരെ ഒരോവറില്‍ 39 റണ്‍സാണ് താരം നേടിയത്. 2007 ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിന്റെ ഡാന്‍ വാന്‍ ബുന്‍ഗിനെതിരെ 37 റണ്‍സ് നേടിയ ദക്ഷിണാഫ്രിക്കയുടെ ഹെര്‍ഷല്‍ ഗിബ്‌സിന്റെ പേരിലാണ് ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് അടിച്ചെടുത്ത അന്താരാഷ്ട ഏകദിനത്തിലെ റെക്കോഡ് ഉള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍