UPDATES

കായികം

വിവാദങ്ങളോടെ വനിത ക്രിക്കറ്റ് ടിം പരിശീലകന്‍ രമേഷ് പവാര്‍ സ്ഥാനമൊഴിഞ്ഞു

ബിസിസിഐയുടെ ഔദ്യോഗിക വെബ്സൈറ്റാണ് വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്

വനിത ട്വന്റി20 ലോകകപ്പിലെ പരാജയത്തെ തുടര്‍ന്നു ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ പൊട്ടിപുറപ്പെട്ട വിവാദങ്ങള്‍ക്കൊടുവില്‍ മുഖ്യ പരിശീലകന്‍ രമേഷ് പവാര്‍ ബിസിസിഐയുമായുളള കരാര്‍ അവസാനിച്ചതിനെ തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞു. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് പുതിയ പരിശീലകനെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ ബിസിസിഐ ആരംഭിച്ചു. പുതിയ പരിശീലക സ്ഥാനത്തേക്കായി ബിസിസിഐ പുതിയ അപേക്ഷകള്‍ ക്ഷണിച്ചു. ഇതോടെ കോച്ച് രമേഷ് പവാറിന്റെ കരാര്‍ ബിസിസിഐ നീട്ടി നല്‍കില്ലെന്നും വ്യക്തമായി. ബിസിസിഐയുടെ ഔദ്യോഗിക വെബ്സൈറ്റാണ് വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്.

ടീമിലെ സീനിയര്‍ താരങ്ങളുടെ ഭിന്നതയെ തുടര്‍ന്ന്, കോച്ചായിരുന്ന തുഷാര്‍ അരോതേ ആഗറ്റില്‍ സ്ഥനമൊഴിഞ്ഞ ഘട്ടത്തിലാണ് പുതിയ ടീം കോച്ചായി രമേശ് പവാര്‍ വരുന്നത്. വനിതാ ട്വന്റി20 ലോകകപ്പിലെ സെമിഫൈനലില്‍ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ട് പുറത്ത് പോയതോടെയാണ് ഇന്ത്യന്‍ ടീമില്‍ വിവാദങ്ങള്‍ പൊട്ടിപുറപ്പെട്ടത്.

ടീമിലെ മുതിര്‍ന്ന താരം രാജ്യന്തര മത്സരങ്ങളിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരിയുമായ മിഥാലി രാജാണ് സഹകളിക്കാര്‍ക്കും ടീം ഒഫിഷ്യലുകള്‍ക്കും എതിരെ ആരോപണങ്ങളുമായി രംഗത്ത് വന്നത്. കോച്ച് രമേശ് പവാറിനെതിരെയും രാജ് ക്രിക്കറ്റ് ബോര്‍ഡിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ ടീമുമായി സഹകരിക്കാത്ത മിഥാലി രാജ്, ടീം ഒഫിഷ്യലുകളെ ഭിഷണിപ്പെടുത്തുന്നതായും, നിര്‍ദേശങ്ങള്‍ക്ക് ചെവി കൊടുക്കാതെ സ്വന്തം നിലയില്‍ ബാറ്റ് ചെയ്യാനാണ് ശ്രമിക്കുന്നതെന്നും ചൂണ്ടിക്കാട്ടി ടീമിനുള്ളിലെ കാര്യങ്ങള്‍ വിശദീകരിച്ചുള്ള കത്ത് കോച്ച് ബിസിസിഐക്ക് നല്‍കിയിരുന്നു.

ഏറ്റവും ഒടുവില്‍ ബിസിസിഐയിലെ ഉന്നതന്റെ ഇടപെടലിനെ തുടര്‍ന്നാണ് രമേഷ് പവാര്‍ മിതാലിയെ ഇംഗ്ലണ്ടിനെതിരെയുള്ള സെമി മത്സരത്തില്‍ കളിപ്പിക്കാതിരുന്നതെന്നും റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ട്വന്റി20 ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍-മിഥാലി രാജ് ഭിന്നതയും പരിഹാരമാവാതെ തന്നെ തുടരുന്നതിനിടെയാണ് വിവാദങ്ങള്‍ക്ക് ഉത്തരമില്ലാതെ പവാര്‍ പരിശീലക സ്ഥാനത്തു നിന്നും പുറത്തു പോകുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍