TopTop
Begin typing your search above and press return to search.

'കോഹ്ലി ഈ രീതിയില്‍ ബാറ്റ് ചെയ്താല്‍ ഒരു റെക്കോര്‍ഡും സുരക്ഷിതമായിരിക്കില്ല': ഗവാസ്‌കര്‍

കോഹ്ലി ഈ രീതിയില്‍ ബാറ്റ് ചെയ്താല്‍ ഒരു റെക്കോര്‍ഡും സുരക്ഷിതമായിരിക്കില്ല: ഗവാസ്‌കര്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഈ രീതിയില്‍ കളിക്കുകയാണെങ്കില്‍ ലോക ക്രിക്കറ്റിലെ ഇതുവരെയുള്ള ബാറ്റിംഗ് റെക്കോര്‍ഡുകള്‍മറികടക്കുമെന്ന് സുനില്‍ ഗവാസ്‌കര്‍. കഴിഞ്ഞ ഏകദിന പരമ്പരകളില്‍ മൂന്നു തകര്‍പ്പന്‍ സെഞ്ച്വറിയാണ് കോഹ്‌ലി നേടിയത്. കരിയറിലെ മികച്ച ഫിറ്റ്നസില്‍ കളിക്കുന്ന കോഹ്‌ലി ഇതിനോടകം തന്നെ നിരവധി റെക്കോര്‍ഡുകള്‍ക്കുടമയായി കഴിഞ്ഞു.

ഈ രീതിയില്‍ ബാറ്റ് ചെയ്താല്‍ ഒരു റെക്കോര്‍ഡും സുരക്ഷിതമല്ലെന്നും ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍, ഏറ്റവും കൂടുതല്‍ റണ്‍സ് തുടങ്ങി എല്ലാ റെക്കോര്‍ഡുകളും കോഹ്ലിയുടെ അക്കൗണ്ടിലാവുമെന്നും ഗവാസ്‌കര്‍ പറയുന്നു. സച്ചിന്‍ 40 വയസുവരെ കളിച്ച രീതിയില്‍ കോഹ്‌ലിക്കും കളിക്കാന്‍ കഴിയും.

ടെസ്റ്റിലും, ഏകദിനത്തിലുമുള്ള ബാറ്റിങ് റെക്കോര്‍ഡുകളെല്ലാം കോഹ്‌ലിക്ക് വഴിമാറും. കോഹ്‌ലിയുടെ അഭാവം വെസ്റ്റിന്‍ഡീസിനെതിരായ ടി20 സീരീസില്‍ ഇന്ത്യന്‍ ടീമില്‍ നിഴലിക്കും. എന്നാല്‍, ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ നായകന്റെ അസാന്നിധ്യം മറികടന്ന രീതിയില്‍ ഇത് കൈകാര്യം ചെയ്യാന്‍ ടീമിന് കഴിയുമെന്നും ഗാവസ്‌കര്‍ പറഞ്ഞു.

ഇതുവരെ നടന്നതുപോലെ അത്ര എളുപ്പമാകില്ല ഇന്ത്യയ്ക്ക് ടി-20 പരമ്പര. ഡാരന്‍ ബ്രാവോ, കെയ്‌റോണ്‍ പൊള്ളാര്‍ഡ്, ആന്ദ്രെ റസ്സന്‍ തുടങ്ങിയ പ്രമുഖര്‍ വിന്‍ഡീസ് ടീമില്‍ മടങ്ങിയെത്തുന്നത് ഇന്ത്യയ്ക്ക് ഭീഷണിയാകുമെന്നും ഗാവസ്‌കര്‍ ഇന്ത്യന്‍ ടീമിനെ ഓര്‍മ്മിപ്പിച്ചു.

https://www.azhimukham.com/sports-kohli-will-break-all-records-steve-waugh/

https://www.azhimukham.com/sports-opinion-rahul-dravid-hall-of-fame-award-a-brief-profile-unsung-hero-jithin-kc-writes/

https://www.azhimukham.com/sports-ambati-rayudu-the-answer-to-india-problem-in-fourth-batting-position-ameen-writes/

Next Story

Related Stories