TopTop
Begin typing your search above and press return to search.

നാലാം നമ്പരില്‍ എത്തേണ്ടത് ധോണിയല്ല; മുന്‍ ഇന്ത്യന്‍ താരം പറയുന്നു

നാലാം നമ്പരില്‍ എത്തേണ്ടത് ധോണിയല്ല; മുന്‍ ഇന്ത്യന്‍ താരം പറയുന്നു

ലോകകപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ ബാറ്റിംഗ് ഓര്‍ഡര്‍ എങ്ങനെ ആയിരിക്കണമെന്ന ചര്‍ച്ചകളിലാണ് ഇന്ത്യന്‍ ക്യാമ്പ്. അതുകൊണ്ട് ഇക്കാര്യത്തില്‍ പരീക്ഷണങ്ങളും നടക്കുകയാണ്. ഇന്ത്യയുടെ നാലാം നമ്പരില്‍ ബാറ്റ് ചെയ്യാന്‍ ഏറ്റവും അനുയോജ്യനായ താരം വിജയ് ശങ്കറാണെന്ന് മുന്‍ ഇന്ത്യന്‍ താരവും, ക്രിക്കറ്റ് വിദഗ്ദ്ധനുമായ സഞ്ജയ് മഞ്ചരേക്കര്‍. കഴിഞ്ഞ ദിവസം ഒരു ദേശീയ മാധ്യമത്തോട് സംസാരിച്ചപ്പോഴായിരുന്നു മഞ്ചരേക്കര്‍ തന്റെ അഭിപ്രായം അറിയിച്ചത്.

ധോണിയെ ഇന്ത്യന്‍ ടീമില്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് വ്യത്യസ്ത പൊസിഷനുകളില്‍ കളിപ്പിക്കാമെന്നും എന്നാല്‍ വിജയ് ശങ്കറിനെ നാലാം സ്ഥാനത്താണ് ബാറ്റിംഗിനിറക്കേണ്ടതെന്നും മഞ്ചരേക്കര്‍ പറയുന്നു. 'തന്റെ അഭിപ്രായത്തില്‍ ഇന്ത്യന്‍ ടീമിന്റെ നാലാം സ്ഥാനത്ത് ബാറ്റിംഗിനിറങ്ങേണ്ടത് വിജയ് ശങ്കറാണ്. സിക്‌സറുകളടിക്കാനും, സ്‌ട്രൈക്ക് കൈമാറുന്നതിനുമുള്ള അദ്ദേഹത്തെ നാലാം നമ്പരിന് അനുയോജ്യനാക്കുന്നു. വിജയ് ശങ്കറെ ടീമില്‍ ഒരു ബാറ്റ്‌സ്മാനായി വേണം കളിപ്പിക്കാന്‍. ഒരു ബോളറെന്ന നിലയില്‍ 10 ഓവറുകളും എറിയാനുള്ള മികവ് അദ്ദേഹത്തിനില്ലെന്നും മഞ്ചരേക്കര്‍ പറഞ്ഞു.

Next Story

Related Stories