TopTop

എവര്‍ട്ടെനെതിരെയുള്ള തോല്‍വി; കൈകള്‍ കൂപ്പി ആരാധകരോട് മാപ്പു പറയുന്നുവെന്ന് സോള്‍ഷ്യാര്‍

എവര്‍ട്ടെനെതിരെയുള്ള തോല്‍വി; കൈകള്‍ കൂപ്പി ആരാധകരോട് മാപ്പു പറയുന്നുവെന്ന് സോള്‍ഷ്യാര്‍
പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടെനെതിരെ തോല്‍വി വഴങ്ങിയ ശേഷം പ്രതികരിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ ഒലെ ഗണ്ണാര്‍ സോള്‍ഷ്യാര്‍.
എതിരില്ലാത്ത നാലു ഗോളുകള്‍ക്കായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരാജയപ്പെട്ടത്. മത്സരശേഷം ഒലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകരോട് ഗ്രൗണ്ടില്‍ വെച്ച് തന്നെ മാപ്പപേക്ഷ നടത്തിയിരുന്നു. 35 വര്‍ഷത്തിനിടയില്‍ മാര്‍ഞ്ചസ്റ്ററിനെതിരെ റെക്കോര്‍ഡ് ജയമാണ് എവര്‍ട്ടണ്‍ സ്വന്തമാക്കിയത്. യുണൈറ്റഡിനെ കൂടാതെ ചെല്‍സിയെയും ആര്‍സണലിനെലും ഹോം മത്സരത്തില്‍ എവര്‍ട്ടണ്‍ പരാജയപ്പെടുത്തിയിട്ടുണ്ട്.

' ഈ പരാജയത്തില്‍ ഞങ്ങള്‍ മാപ്പ് അപേക്ഷിക്കുകയാണ്. കൈകള്‍ കൂപ്പി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകരോട് മാപ്പു പറയുന്നു ഒലെ റഞ്ഞു. ഈ പരാജയം ക്ലബിനു തന്നെ അപമാനമാണ്. ആരാധകര്‍ അല്ലാതെ ആരും ഈ ക്ലബിനെ പ്രതിനിധീകരിക്കാന്‍ അര്‍ഹരല്ല എന്നും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ പറഞ്ഞു. മത്സരത്തില്‍ മികച്ച കശിയാണ് എവര്‍ട്ടണിന്റെ ഭാഗത്തു നിന്നുണ്ടായത്. ആദ്യ വിസില്‍ മുതല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ദയനീയമായിരുന്നു എന്നും ഒലെ പറഞ്ഞു. ഈ താരങ്ങളില്‍ പലരും ഈ ക്ലബിനായി കളിക്കാന്‍ അവകാശമുള്ളവരല്ല എന്നും ഒലെ പറഞ്ഞു.

Next Story

Related Stories