വീഡിയോ

ഇന്ത്യന്‍ താരത്തെ പുറത്താക്കിയതിന് ‘അഫ്രീദി സ്‌റ്റൈലില്‍’ ആഘോഷിച്ച് പാക് ബൗളര്‍ നിദ ഡാര്‍/ വീഡിയോ

വലം കൈ ഓഫ് സ്പിന്നറായ നിദ 65 ഏകദിനങ്ങളും 86 ട്വന്റി-ട്വന്റിയും പാക്കിസ്ഥാനായി കളിച്ചിട്ടുണ്ട്.

ബാറ്റുംകൊണ്ടും ബോളും കൊണ്ടും എതരാളികളെ വിറപ്പിച്ചിരുന്ന പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷാഹീദ് അഫ്രീദിക്ക് ഇന്ത്യയില്‍ നിന്നടക്കം ഒട്ടേറെ ആരാധകരുണ്ട്. ഇന്ത്യക്ക് എതിരെ കളിക്കുമ്പോള്‍ കൂടുതല്‍ അപകടകാരിയാവുന്ന അഫ്രീദി, എതിരാളികളുടെ വിക്കറ്റ് വീഴ്ത്തുമ്പോള്‍ സ്ഥിരം പിന്തുടരുന്ന ആഘോഷ ശൈലികള്‍ക്കും ആരാധകരുണ്ട്. ഇപ്പോള്‍ ട്വന്റി-ട്വന്റി വനിതാ ലോകകപ്പിലെ ഇന്ത്യ-പാക് മത്സരത്തിലെ ഒരു രംഗം അഫ്രീദിയെ അനുസ്മരിപ്പിക്കുന്നതാണ്.

ഇന്ത്യയുടെ ജമൈമ റോഡ്രിഗ്‌സിന്റെ വിക്കറ്റ് എടുത്തപ്പോള്‍ പാക് താരം നിദ ഡാര്‍ ആഘോഷിച്ചത് പ്രസിദ്ധമായ അഫ്രീദി ശൈലിയിലായിരുന്നു. റിട്ടേണ്‍ ക്യാച്ച് ചെയ്ത് ജമൈമയെ പുറത്താക്കിയപ്പോള്‍ നിദ തന്റെ ഇരുകൈകളും ഇരുവശത്തേക്ക് ഉയര്‍ത്തി ചൂണ്ടു വിരല്‍ ആകാശത്തേക്ക് കാണിച്ചാണ് ആഘോഷിച്ചത്. നിദയുടെ ആഘോഷം ശ്രദ്ധിച്ച ഐസിസിയാണ് അഫ്രീദി ശൈലിയോട് സാമ്യമുള്ള നിദയുടെ ആഘോഷം ട്വിറ്ററില്‍ പങ്കുവച്ചത്.

വലം കൈ ഓഫ് സ്പിന്നറായ നിദ 65 ഏകദിനങ്ങളും 86 ട്വന്റി-ട്വന്റിയും പാക്കിസ്ഥാനായി കളിച്ചിട്ടുണ്ട്. വീഡിയോ കാണാം..

“നിങ്ങള്‍ക്കും വിദേശത്ത് ആരാധകരുണ്ട് എന്ന് മറക്കരുത്‌”: കോഹ്ലിയോട് വിശ്വനാഥന്‍ ആനന്ദ്‌

വിശ്വനാഥൻ ആനന്ദിനെ തളച്ച 14 കാരൻ നിഹാൽ സരിൻ : അന്താരാഷ്ട്ര ചെസ്സിൽ മലയാളി താരോദയം

ശരീരഭംഗിക്ക് വേണ്ടി തുടങ്ങി ഇപ്പോൾ ജീവിതചര്യയുടെ ഭാഗമാണ് : ഫിറ്റ്നസ്സിന്റെ പ്രാധാന്യത്തെ കുറിച്ച് വിരാട് കോഹ്ലി

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍