TopTop
Begin typing your search above and press return to search.

ഇതെന്ത് ബൗളിങ്; കാണികളെ അമ്പരപ്പിച്ച് റൊമാനിയന്‍ താരം

ഇതെന്ത് ബൗളിങ്; കാണികളെ അമ്പരപ്പിച്ച് റൊമാനിയന്‍ താരം
റൊമേനിയന്‍ ക്രിക്കറ്റ് താരമായ പവേല്‍ ഫ്ളോറിന്‍ ക്രിക്കറ്റ് ലോകത്ത് ശ്രദ്ധനേടുകയാണ്. ചിരിപടര്‍ത്തുന്ന വ്യത്യസ്തമായ താരത്തിന്റെ ബൗളിങ് ആക്ഷനാണ് ശ്രദ്ധിക്കപ്പെടുന്നത്. യൂറോപ്യന്‍ ക്രിക്കറ്റ് ലീഗില്‍ റൊമാനിയന്‍ ക്ലബായ  ക്ലുയ് ക്രിക്കറ്റ് ക്ലബും ഫ്രാന്‍സില്‍ നിന്നുള്ള ഡ്രക്സ് ക്രിക്കറ്റ് ക്ലബും തമ്മിലുള്ള മത്സരത്തിലാണ് കാണികളെ ചിരിപ്പിക്കുന്ന ബൗളിങ് ആക്ഷനുമായിപവേല്‍ ഫ്ളോറിന്‍ എത്തിയത്. ആദ്യമായിട്ടാണ് പന്തെറിയുന്നത് എന്ന് തോന്നിപ്പിക്കും വിധമായിരുന്നു ബൗളിങ്. എന്നാല്‍ അടുത്തിടെ താരത്തിന്റെ കാലിന് പരിക്കേറ്റിരുന്നുവെന്നും അതുകൊണ്ടാണ് ഇത്തരത്തില്‍ പന്തെറിയുന്നതെന്നും സംസാരമുണ്ട്.

യൂറോപ്യന്‍ രാജ്യങ്ങളില്‍ ക്രിക്കറ്റ് വളര്‍ത്താന്‍ വേണ്ടി ആരംഭിച്ച ടൂര്‍ണമെന്റാണ് യൂറോപ്യന്‍ ക്രിക്കറ്റ് ലീഗ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിവിധ ക്ലബുകളാണ് ടൂര്‍ണമെന്റില്‍ കളിക്കുന്നത്. ഇതില്‍ പലര്‍ക്കും ക്രിക്കറ്റ് പരിചിതമായി വരുന്നേയുള്ളൂ. അതിലൊരു താരമായിരുന്നു റൊമാനിയക്കാരന്‍ പവേല്‍ ഫ്ളോറിന്‍. തന്റെ ബൗളിങ് കൊണ്ട് ഇന്റര്‍നെറ്റില്‍ വെറലായിരിക്കുകയാണ് ഫ്ളോറിന്‍.






Next Story

Related Stories