മൊഹാലിയില്‍ നടന്ന രഞ്ജി ട്രോഫി മത്സരത്തില്‍ ആതിഥേയരായ പഞ്ചാബിനോട് വന്‍തോല്‍വി ഏറ്റുവാങ്ങി കേരളം. പത്ത് വിക്കറ്റിനാണ് പഞ്ചാബ് കേരളത്തെ പരാജയപ്പെടുത്തിയത്. മുഹമ്മദ് അസ്ഹറുദ്ധീന്റെ സെഞ്ച്വറി മാത്രമാണ് മത്സരത്തില്‍ കേരളത്തിന് അല്പമെങ്കിലും ആശ്വാസം നല്‍കിയത്. സ്കോര്‍: കേരളം 121, 223. പഞ്ചാബ്: 217, 131/0 (27.4).
മത്സരത്തിന്റെ ആദ്യ ഇന്നിങ്സില്‍ 121 റണ്‍സിന് കേരളത്തിന്റെ എല്ലാവരും പുറത്തായിരുന്നു. പിന്നീട് പഞ്ചാബ് ആദ്യ ഇന്നിങ്സില്‍ 217 റണ്‍സ് ലീഡ് നേടി. രണ്ടാം ഇന്നിങ്സില്‍ കേരളം മുഹമ്മദ് അസ്ഹറുദ്ധീന്റെ 112 മികവില്‍ 223 റണ്‍സെടുത്തു. പഞ്ചാബിന് 128 റണ്‍സ് വിജയലക്ഷ്യം നല്കി. 28 ഓവറിനുള്ളില്‍ തന്നെ ഓപ്പണിങ് ബാറ്റ്സ്മാന്മാരായ ജിവന്‍ജോത് സിങ്ങും ശുഭ്മാന്‍ ഗില്ലും പഞ്ചാബിന് ജയം സമ്മാനിക്കുകയായിരുന്നു.
രണ്ടിന്നിംഗ്സുകളില്‍ നിന്നുമായി എട്ട് വിക്കറ്റ് നേടിയ പഞ്ചാബ് താരം സിദ്ധാര്‍ഥ് കൗളാണ് കളിയിലെ താരം. രണ്ടാം ഇന്നിങ്സില്‍ 33 റണ്‍സെടുക്കുന്നതിനെ കേരളത്തിന്റെ ആറ് വിക്കറ്റുകള്‍ നഷ്ടമായതാണ് തോല്‍വിയിലേക്ക് കേരളത്തെ നയിച്ചത്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് തുടങ്ങിയ കേരളത്തിന് തുടക്കം തന്നെ സച്ചിന് ബേബിയെ നഷ്ടമായി. പിന്നീട് ക്രീസിലെത്തിയ വിഷ്ണു വിനോദുമായി മികച്ച കൂട്ടുകെട്ടുണ്ടാക്കിയ അസ്ഹറുദ്ദീന് കേരളത്തിന് ഭേദപ്പെട്ട സ്കോര്‍ സമ്മാച്ചു. എന്നാല്‍, സ്കോര്‍ബോര്‍ഡ് 190 റണ്‍സ് എന്ന നിലയില്‍ നില്‍ക്കെ അസ്ഹറുദ്ദീന് പുറത്തായതോടെ ബാറ്റിങ് നിര തകര്‍ന്നു. ജലജ് സക്സേന (3), വിഷ്ണു വിനോദ് (36), സജിമോന്‍ ജോസഫ് (7), ബേസില്‍ തമ്പി (0), എംഡി നിധീഷ് (11) എന്നിവരാണ് അഹ്സറുദ്ദീന് പുറത്തായതോടെ 33 റണ്‍സിനിടെ പവലിയനിലേക്ക് മടങ്ങിയത്. 48 റണ്‍സെടുത്ത് ജിവന്‍ജോത് സിങും 69 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലുമാണ് പഞ്ചാബിന്റെ വിജയശില്പികള്.