ഐപിഎല്ലിന്റെ 12ാം സീസണ് ആരംഭിക്കാന്‍ ആഴ്ചകള്‍ ശേഷിക്കെ ആരാധകരെ കൂട്ടാന്‍ ഫ്രാഞ്ചൈസികള്‍ സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായി കഴിഞ്ഞു. മുന്‍ സീസണുകളില്‍ നിന്നും വ്യത്യസ്തമായ ക്രക്കറ്റ് പ്രേമികളെ വീഴ്ത്താന്‍ പ്രമോഷണല്‍ വീഡിയോകള്‍ ഇറക്കുകയാണ് ടീമുകള്‍. താരങ്ങളെ വെച്ച് പരസ്പരം വെല്ലുവിളിച്ചാണ് അധികൃതര്‍ രംഗം കൊഴിപ്പിക്കുന്നത്. റോയല്‍ ചാലഞ്ചേഴ്സ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കു മുന്നറിയിപ്പുമായി മുംബൈ ഇന്ത്യന്‍സ് പേസര്‍ ജസ്പ്രീത് ബുംറ രംഗത്തു വന്നിരുന്നു. ഇപ്പോഴിതാ ബുംറയ്ക്കു മറുപടിയുമായി രംഗത്തു വന്നിരിക്കുകയാണ് കോഹ്ലി.
ലോകത്തിലെ മികച്ച ബൗളറോ, അല്ലെന്നെ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനെ കൂടി ഇനി തീര്‍ക്കാനുണ്ട്. ചീക്കു ഭയ്യാ ഞാന്‍ വരുന്നു. ഇത്തവണ താങ്കള്‍ എന്റെ ടീമില്‍ പോലുമല്ല എന്നായിരുന്നു കോഹ്ലിക്കു ബുംറയുടെ മുന്നറിയിപ്പ്. ഇതിനാണ് മറ്റൊരു വീഡിയോയിലൂടെ കോഹ്ലി മറുപടി നല്‍കിയിരിക്കുന്നത്. നീ നിന്റെ ക്യാപ്റ്റനെ സ്ലെഡ്ജ് ചെയ്യുമോ? നീ സ്ലെഡ്ജ് ചെയ്യാന്‍ പഠിച്ചത് നല്ല കാര്യം. എന്നാല്‍ ചീക്കു ഭയ്യയില്‍ നിന്നും നീ ഒരു ആനുകൂല്യവും പ്രതീക്ഷിക്കേണ്ടെന്നായിന്നു കോഹ്ലിയുടെ മറുപടി.
നേരത്തെ റിഷഭ് പന്തിന്റെ വീഡിയോ പുറത്തിറക്കി ഡല്‍ഹി ക്യാപ്പിറ്റല്‍സാണ് ആദ്യമായി വാക് പോരിന് തുടക്കമിട്ടത്. മാഹി ഭായ് ഗുരുവിനെപ്പോലെയാണ്. എന്നാല്‍ ഇത്തവണ അദ്ദേഹത്തിന്റെ ടീമിനുമേല്‍ തകര്‍ത്തടിക്കും. ഇതോടെ ക്യാപ്റ്റന്‍ കൂള്‍ കൂളല്ലാതെ ആയി മാറുകയും ചെയ്യും. മാഹി ഭായ് കളിക്കാന്‍ ഞാന്‍ വരുന്നുവെന്നായിരുന്നു പന്തിന്റെ മുന്നറിയിപ്പ്. ഞാന്‍ മൈതാനത്ത് ഇറങ്ങിയപ്പോള്‍ ഇതുപോലെ തന്നെയാണ് വിചാരിച്ചത്. റിഷഭേ നീ വാ. വിക്കറ്റിനു പിന്നില്‍ ഞാന്‍ തന്നെയുണ്ടാവും. കളി കാണിക്കൂ, പ്രശസ്തനാവൂയെന്ന് കിടിലന്‍ മറുപടിയും ചെന്നൈ സൂപ്പര്‍ കിങ്സ് നായകനായ എംഎസ് ധോണി മറുപടിയും നല്‍കിയിരുന്നു.