Top

കോഹ്‍ലിയെയും രോഹിത്തിനെയും വീഴ്ത്താനുള്ള മാസ്റ്റര്‍ പ്ലാന്‍ പുറത്തുവിട്ട് നഥാന്‍ കോള്‍ട്ടര്‍നൈല്‍

കോഹ്‍ലിയെയും രോഹിത്തിനെയും വീഴ്ത്താനുള്ള മാസ്റ്റര്‍ പ്ലാന്‍ പുറത്തുവിട്ട് നഥാന്‍ കോള്‍ട്ടര്‍നൈല്‍
ഇന്ത്യക്കെതിരെ ക്രിക്കറ്റ് പരമ്പരകള്‍ക്ക് തയാറെടുക്കുന്ന ഓസ്‌ട്രേലിയന്‍ ടീമിന് നായകന്‍ വിരാട് കോഹ്‌ലി കഴിഞ്ഞാല്‍ അടുത്ത പേടി സ്വപ്‌നം ഉപനായകന്‍ രോഹിത് ശര്‍മ്മയാണ് അതുകൊണ്ട് തന്നെ ഇരുവരെയും വീഴ്ത്തുന്നതിനുള്ള തന്ത്രങ്ങള്‍ ഓസ്‌ട്രേലിയന്‍ ക്യാമ്പില്‍ ഒരുങ്ങി കഴിഞ്ഞു. ഈ വര്‍ഷം ഏകദിനത്തില്‍ 1202 റണ്‍സ് നേടി ലീഡ് ചെയ്യുകയാണ് കോഹ്‍ലി. ഈ വര്‍ഷം ആറ് സെഞ്ച്വറികളും കോഹ്‌ലി നേടി കഴിഞ്ഞു. അഞ്ച് സെഞ്ച്വറികള്‍ ഉള്‍പ്പെടെ 1030 റണ്‍സാണ് രോഹിതിന്റെ നേട്ടം.

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും ഉപനായകന്‍ രോഹിത് ശര്‍മ്മയും തങ്ങള്‍ക്ക് വെല്ലുവിളിയാകുമെന്ന് വെളിപ്പെടുത്തിയിരിക്കെയാണ് ഓസീസ് താരം നഥാന്‍ കോള്‍ട്ടര്‍നൈല്‍. ഹിറ്റ്മാനെ വീഴ്ത്തുന്നതിന് ഓസീസ് തയ്യാറാക്കിയ പ്ലാനും താരം മാധ്യമങ്ങളുമായി പങ്കുവെച്ചു.
അസാധാരണ പ്രതിഭയാണ് രോഹിത് ശര്‍മ്മ. അദ്ദേഹത്തിന്റെ റെക്കോഡ് അതിന്റെ തെളിവാണ്. വന്‍ നേട്ടങ്ങളാണ് ലോകത്തെമ്പാടും അദ്ദേഹം നേടിയിരിക്കുന്നത്. എന്നാലും അദ്ദേഹത്തെ വീഴ്ത്താന്‍ തങ്ങള്‍ സാധിച്ചിട്ടുണ്ട്. അതിന് കൃത്യമായ പദ്ധതിയുമുണ്ട്.
ഹിറ്റ്മാനെ വിക്കറ്റ് മുന്നില്‍ കുരുക്കാന്‍ കൃത്യമായ ഇന്‍സ്വിംഗറുകളിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അല്ലാത്തപക്ഷം ഷോര്‍ട്ട് ബോളിന് മുന്നില്‍ രോഹിതിന്റെ വിക്കറ്റ് വീഴാനാണ് സാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ ആദ്യ മൂന്ന് ബാറ്റ്‌സ്മാന്‍മാരാണ് പ്രധാനമായും തങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നത്. മിഡില്‍ ഓഡര്‍ ബാറ്റ്‌സ്മാന്‍മാരെ അത്ര ഭയപ്പെടേണ്ടതില്ലെന്നും താരം പറയുന്നു.

Next Story

Related Stories