TopTop

ഇതിഹാസ താരത്തെ മറികടന്ന റോസ് ടെയ്‌ലര്‍ക്ക് റെക്കോര്‍ഡ് നേട്ടം

ഇതിഹാസ താരത്തെ മറികടന്ന റോസ് ടെയ്‌ലര്‍ക്ക് റെക്കോര്‍ഡ് നേട്ടം
അന്താരാഷ്ട്ര ഏകദിന മത്സരങ്ങളില്‍ പുതിയ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്‌ ന്യൂസിലാന്‍ഡ് താരം റോസ് ടെയ്ലര്‍. വെറ്ററന്‍ താരമായിട്ടും ടെയ്‌ലറിന്റെ കളി മികവിന് കുറവൊന്നും വന്നിട്ടില്ലെന്ന് തെളിയിക്കുകയാണ് അദ്ദേഹം. ഏകദിനത്തില്‍ ന്യൂസിലന്‍ഡിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായിരിക്കുകയാണ് റോസ് ടെയ്‌ലര്‍. ബംഗ്ലാദേശിനെതിരെ നടന്ന മൂന്നാം ഏകദിന മത്സരത്തില്‍ 51 റണ്‍സ് നേടിയതോടെയാണ് താരം റെക്കോര്‍ഡ് നേട്ടത്തിലെത്തിയത്.

ഇതിഹാസ നായകനായിരുന്ന സ്റ്റീഫന്‍ ഫ്‌ലെമിങിന്റെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് റോസ്  ടെയ്‌ലര്‍ തിരുത്തിയത്. 279 മത്സരങ്ങളില്‍ നിന്ന് 8007 റണ്‍സായിരുന്നു ഫ്‌ലെമിങിന്റെ സമ്പാദ്യം. ടെയ്ലര്‍ 218 ഏകദിനങ്ങളില്‍ നിന്ന് 8026 റണ്‍സാണ് നേടിയത്.

ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗം 8000 റണ്‍സ് തികയ്ക്കുന്ന നാലാം താരമെന്ന നേട്ടവും മത്സരത്തോടെ ടെയ്ലര്‍ക്ക് സ്വന്തമായി. വിരാട് കോഹ്ലി, എബി ഡിവില്ലിയേഴ്‌സ്, സൗരവ് ഗാംഗുലി എന്നിവരാണ് ഈ നേട്ടത്തില്‍ എത്തിയ ആദ്യ മൂന്ന് സ്ഥാനക്കാര്‍.

Next Story

Related Stories