TopTop
Begin typing your search above and press return to search.

ഇന്ത്യയുടെ സൂപ്പര്‍ താരം ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു

ഇന്ത്യയുടെ സൂപ്പര്‍ താരം ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു

ക്രിക്കറ്റിലേക്ക് തിരിച്ചുവരാനൊരുങ്ങി ഇന്ത്യയുടെ സ്റ്റാര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹ. പരിക്കിനെത്തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ക്രിക്കറ്റിന് പുറത്തായിരുന്ന സാഹ, ഇംഗ്ലണ്ട് ലയണ്‍സിനെതിരായ അനൗദ്യോഗിക ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ എ യ്ക്ക് വേണ്ടി കളിച്ചാണ് തിരിച്ചെത്തുന്നത്. കഴിഞ്ഞ ദിവസം തന്റെ തിരിച്ചുവരവ് പദ്ധതികളെക്കുറിച്ച് സാഹ പറഞ്ഞു.

താന്‍ പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുത്തു കഴിഞ്ഞാല്‍ ഇംഗ്ലണ്ട് ലയണ്‍സിനെതിരായ മത്സരത്തില്‍ ഇന്ത്യ എയ്ക്ക് വേണ്ടി കളിക്കാനുണ്ടാകുമെന്ന് സാഹ പറയുന്നു. ഫിറ്റ്‌നസിന് വലിയ പ്രധാന്യമുണ്ടെന്നും, അത് കൊണ്ടുതന്നെ 100 ശതമാനം ഫിറ്റ്‌നസുണ്ടെന്ന് ഉറപ്പായാല്‍ മാത്രമേ ഇന്ത്യ എ യ്ക്കായി താന്‍ കളിക്കുള്ളൂവെന്നും അദ്ദേഹം പറയുന്നു. അതേ സമയം ഈ സീസണ്‍ ഐപിഎല്ലില്‍ താന്‍ കളിക്കുമെന്ന കാര്യത്തില്‍ സാഹയ്ക്ക് യാതൊരു സംശയവുമില്ല.

' ഐപിഎല്ലിന് മുന്‍പ് താന്‍ ഫിറ്റ്‌നസ് പൂര്‍ണമായും വീണ്ടെടുക്കുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല, പക്ഷേ തന്റെ ആദ്യ ലക്ഷ്യം ഇന്ത്യ എ യുടെ കളിക്ക് മുന്‍പ് ഫിറ്റ്‌നസ് വീണ്ടെടുക്കുക എന്നതാണ്. എന്നാല്‍ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഒരു ശതമാനം പോലും സംശയമില്ലെങ്കില്‍ മാത്രമേ താന്‍ കളിക്കൂ. പൂര്‍ണ ആരോഗ്യവാനാണെന്ന് ഫിസിയോ പറഞ്ഞാല്‍ മാത്രമേ താന്‍ കളിക്കാനുണ്ടാകൂ. ബെംഗാളിന് വേണ്ടി സയ്യിദ് മുഷ്താഖ് അലി ടി20 കളിക്കാനും താന്‍ കാത്തിരിക്കുകയാണ്.' സാഹ പറഞ്ഞു.

Next Story

Related Stories