TopTop
Begin typing your search above and press return to search.

ഷഹീദ് അഫ്രീദി നിരവധി പേരുടെ കരിയര്‍ നശിപ്പിച്ചു; വെളിപ്പെടുത്തലുമായി മുന്‍ പാക് താരം

ഷഹീദ് അഫ്രീദി നിരവധി പേരുടെ കരിയര്‍ നശിപ്പിച്ചു; വെളിപ്പെടുത്തലുമായി മുന്‍ പാക് താരം

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം നായകന്‍ ഷഹീദ് അഫ്രീദിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാക് താരമായ ഇമ്രാന്‍ ഫര്‍ഹാത്ത്. സ്വാര്‍ത്ഥനായ കളിക്കാരനായിരുന്നു അഫ്രീദിയെന്നും തന്റെ നേട്ടങ്ങള്‍ക്ക് വേണ്ടി താരം മറ്റുള്ളവരുടെ കരിയര്‍ നശിപ്പിച്ചിട്ടുണ്ടെന്നുമാണ് ഇമ്രാന്‍ ഫര്‍ഹാത്തിന്റെ വെളിപ്പെടുത്തല്‍.

അഫ്രീദിയുടെ ആത്മകഥയായ ' ദി ഗെയിം ചേഞ്ചര്‍' മായി ബന്ധപ്പെട്ട് ക്രിക്കറ്റ് ലോകത്ത് വന്‍ വിവാദമുണ്ടാക്കിയ സാഹചര്യത്തിലാണ് അഫ്രീദിക്കെതിരെ ആരോപണവുമായി മുന്‍ പാക് താരം തന്നെ രംഗത്തെത്തിയിരിക്കുന്നത്. തന്റെ ആത്മകഥയിലൂടെ മുന്‍ താരങ്ങളായ ജാവേദ് മിയാന്‍ ദാദ്, വഖാര്‍ യൂനിസ്, ഗൗതംഗംഭീര്‍ എന്നിവര്‍ക്കെതിരെ അഫ്രീദി ആഞ്ഞടിച്ചിരുന്നു.

തങ്ങളുടെ ഇതിഹാസ താരങ്ങളെ അഫ്രീദി വിമര്‍ശിച്ചതിനെതിരെയും ഫര്‍ഹാത്ത് രംഗത്ത് വന്നിട്ടുണ്ട്. തീര്‍ത്തും സ്വാര്‍ത്ഥനായ അഫ്രീദി മൂലം പല താരങ്ങളുടേയും കരിയര്‍ നശിച്ചിട്ടുണ്ടെന്നും, ഒരു രാഷ്ട്രീയക്കാരനാകാനുള്ള എല്ലാ കഴിവുകളും അഫ്രീദിക്കുണ്ടെന്നും ഫര്‍ഹാത്ത് അഭിപ്രായപ്പെടുന്നു. ട്വിറ്ററിലൂടെയാണ് അഫ്രീദിക്കെതിരെ ആഞ്ഞടിച്ച് ഫര്‍ഹാത്ത് രംഗത്ത് വന്നിരിക്കുന്നത്. പാകിസ്ഥാനു വേണ്ടി 40 ടെസ്റ്റ് മത്സരങ്ങളും, 58 ഏകദിനങ്ങളും കളിച്ച താരമാണ് ഫര്‍ഹാത്ത്.

Next Story

Related Stories