TopTop
Begin typing your search above and press return to search.

കൈഫിന് ഈഗോ, ജഡേജയ്ക്ക് അച്ചടക്കമില്ല :ഇന്ത്യന്‍ താരങ്ങളുടെ രീതികളെ വിമർശിച്ച് വോണിന്റെ ആത്മകഥ

കൈഫിന് ഈഗോ, ജഡേജയ്ക്ക് അച്ചടക്കമില്ല :ഇന്ത്യന്‍ താരങ്ങളുടെ രീതികളെ വിമർശിച്ച് വോണിന്റെ ആത്മകഥ

ക്രിക്കറ്റ് ലോകത്ത് മാന്ത്രിക സ്പിന്നറെന്ന് അറിയപ്പെടുന്ന ഷെയിന്‍ വോണ്‍ തന്റെ ആത്മകഥയായ 'നോ സ്പിന്‍' എന്ന പുസ്തകത്തിലൂടെ ഇന്ത്യന്‍ താരങ്ങളുടെ സ്വഭാവത്തെ പറ്റിയും രീതികളെ കുറിച്ചും തന്റെ ഐ പി എൽ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ പങ്കു വെക്കുന്ന ഓർമ്മകൾ ചർച്ചയാകുന്നു.ഐപിഎല്‍ പ്രഥമ സീസണില്‍ ഒട്ടും ജയത്തിന് സാധ്യതയില്ലാതിരുന്ന രാജസ്ഥാന്‍ റോയല്‍സിന് കപ്പ് നേടികൊടുത്തതിന് പിന്നില്‍ ടീമിന്റെ ക്യാപ്റ്റനായിരുന്ന വോണിന് പ്രധാന പങ്കുണ്ടായിരുന്നു. ഇപ്പോള്‍ ഐ.പി.എല്ലിനെയും, ഇന്ത്യന്‍ താരങ്ങളുടെ പെരുമാറ്റവും തന്റെ പുസ്തകത്തിലൂടെ വിലയിരുത്തുകയാണ് വോണ്‍.

പ്രഥമ ഐ.പി.എല്‍ സീസണില്‍ താന്‍ അടുത്തറിഞ്ഞ മുന്‍ ഇന്ത്യന്‍ താരവും അണ്ടര്‍ 19 നായകനുമായ മുഹമ്മദ് കൈഫിന്റെ ഈഗോ സംബന്ധിച്ച് വോണ്‍ പുസ്തകത്തില്‍ പറയുന്നത് ഇപ്രകാരമാണ്. രാജസ്ഥാന്‍ റോയല്‍സ് ടീം അംഗങ്ങള്‍ അവരുടെ റൂമിന്റെ താക്കോല്‍ വാങ്ങി റൂമിലേക്ക് പോയി, നിമിഷങ്ങള്‍ക്കുള്ളില്‍ കൈഫ് തിരിച്ച് വരുന്നു. ഞാന്‍ ഹോട്ടല്‍ ഉടമയുമായി സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു.കൈഫ് നേരെ വന്ന് റിസപ്ഷനിസ്റ്റിനോട് പറഞ്ഞു. 'ഞാന്‍ കൈഫാണ്! 'അതെ, ഞാന്‍ എങ്ങനെയാണ് സഹായിക്കേണ്ടത്' റിസപ്ഷനിസ്റ്റ് ചോദിച്ചു. വിണ്ടും അദ്ദേഹം ഞാന്‍ കൈഫാണ് എന്ന് ആക്രോശിക്കുന്നു. ഞാന്‍ കൈഫിനോട് പറഞ്ഞു 'എല്ലാം ശരിയാകും കൂട്ടുകാരാ'

'അതെ, ഞാന്‍ കൈഫാണ്'!

'അവര്‍ക്ക് നിങ്ങളെ അറിയുമായിരിക്കും, 'നിങ്ങള്‍ എന്താണ് ചോദിക്കുന്നത്? എന്താണ് കൂട്ടുകാരാ നിങ്ങളെ ആവശ്യം'? വോണ്‍ ചോദിച്ചു.

'മറ്റുള്ളവരെ പോലെ എനിക്കും ചെറിയ റൂമാണ് കിട്ടിയിട്ടുള്ളത്', കൈഫ് പറഞ്ഞു.

'നിങ്ങള്‍ക്ക് വലിയ റൂമാണോ ആവശ്യം'

'അതെ, ഞാന്‍ കൈഫാണ് അദ്ദേഹം ആവര്‍ത്തിച്ചു.

ഞാന്‍ മുതിര്‍ന്ന ഇന്ത്യന്‍ രാജ്യാന്തര താരമാണ്. അതുകൊണ്ട് എനിക്ക് വലിയ റൂം കിട്ടണം. എന്നാണ് കൈഫ് പറയുന്നതെന്ന് എനിക്ക് മനസിലായി, വോണ്‍ പറഞ്ഞു. എല്ലാവര്‍ക്കും ഒരേപോലെത്തെ റൂമാണ് കിട്ടിയിട്ടുള്ളത്. കൂടുതല്‍ ആളുകളുമായി സംസാരിക്കാനുള്ളതിനാല്‍ എനിക്ക് മാത്രമാണ് വലിയ റൂമുള്ളത്. ഹോ! കൈഫ് തിരിഞ്ഞ് നടന്നു. എന്നിട്ട് വോണ്‍ പറയുന്നു,

മുതിര്‍ന്ന ഇന്ത്യന്‍ താരങ്ങള്‍ പ്രത്യേക പരിഗണന ആഗ്രഹിക്കുന്നു, യുവതാരങ്ങള്‍ അങ്ങനെയല്ല, പക്ഷേ എന്നെ സംബന്ധിച്ച് എല്ലാ നിയമങ്ങളും എല്ലാവര്‍ക്കും ഒരു പോലെയാക്കണമെന്നായിരുന്നു.

മുനാഫ് പട്ടേലിന്റെ നര്‍മബോധത്തെക്കുറിച്ചും വോണ്‍ എഴുതുന്നുണ്ട്. ഒരു ദിവസം ബസിന്റെ പിന്‍സീറ്റില്‍ മുനാഫ് പട്ടേലിനൊപ്പം ഇരിക്കുകയായിരുന്നു. ഞാന്‍ ചോദിച്ചു, താങ്കള്‍ക്ക് എത്ര വയസായി നിങ്ങള്‍ക്ക് എന്റെ വയസാണോ അതോ, ഐ.പിഎല്ലിലെ പ്രായമാണോ അറിയേണ്ടത്, മുനാഫിന്റെ മറു ചോദ്യം. നിന്റെ പ്രായം എത്രയാണെന്നാണ് അറിയേണ്ടത്, വോണ്‍ പറഞ്ഞു. എന്നാല്‍ മുനാഫിന്റെ മറുപടി എന്നെ അമ്പരപ്പിച്ചു. എനിക്ക് 24 ആയി. പക്ഷേ എന്റെ യഥാര്‍ത്ഥ വയസ് 34 ആണ്. ഞനിപ്പോഴും നിങ്ങളോട് പറയുന്നത് 24 ആണ് എന്നാണ്. കാരണം ഐ.പി.എല്‍ കളിക്കാന്‍ 24 ആണ് ഉത്തമം. 34കാരനാണെങ്കില്‍ എന്നെ ആരും എടുക്കില്ല. ഇനി 28കാരനാണെങ്കില്‍ ജനങ്ങള്‍ ചിന്തിക്കും ഇയാള്‍ക്കിനിയും കുറച്ച് സമയം കൂടിയുണ്ട്. ഒരു 20കാരനായി ഏറെ നാള്‍ നില്‍ക്കാനാണ് ആഗ്രഹമെന്നും മുനാഫ് പറഞ്ഞു.

ഐപിഎല്‍ കാലത്ത് തന്റെ ടീമിലുണ്ടായിരുന്ന ജഡേജയുടെ സ്വഭാവ ദൂഷ്യമാണ് വോണ്‍ പ്രതിപാദിക്കുന്ന മറ്റൊന്ന്. രവീന്ദ്ര ജഡേജയെ കണ്ടത് മുതല്‍ തന്നെ അദ്ദേഹത്തോട് പ്രത്യേക അടുപ്പമായിരുന്നു. അല്‍ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ പാകത്തിലള്ള എന്തോ ഒന്ന് അദ്ദേഹത്തിലുണ്ടായിരുന്നു താനും. പക്ഷേ അദ്ദേഹത്തിന്റെ അച്ചടക്കമില്ലായ്മ വലിയൊരു പ്രശ്നമായിരുന്നു. പരിശീലനത്തിനായി രാവിലെ ബസ് പുറപ്പെടും. ജഡേജ ഒഴികെ എല്ലാ താരങ്ങളും അതിലുണ്ടാവും.

ആദ്യ ദിവസങ്ങളിലെ ഭാരം കണക്കിലെടുത്ത് ചില വിട്ടുവീഴ്ചയൊക്കെ ചെയ്തിരുന്നു. എന്നാല്‍ ജഡേജയില്‍ നിന്ന് മാറ്റമൊന്നുമുണ്ടായില്ല. ഒടുവില്‍ സഹികെട്ട് പരിശീലനം കഴിഞ്ഞ് തിരിച്ച് പോകുമ്പോള്‍ ബസില്‍ നിന്ന് ഇറങ്ങണമെന്നും ബസ് പുറപ്പെട്ടതിന് ശേഷം സ്വന്തം റിസ്‌കിലാണ് ഇദ്ദേഹം ഗ്രൗണ്ടിലെത്താറെന്നും പറഞ്ഞു. അതിന് ശേഷം ആരും വൈകിയെത്തിയില്ലെന്നും വോണ്‍ പുസ്തകത്തില്‍ പറയുന്നു.


Next Story

Related Stories