TopTop
Begin typing your search above and press return to search.

വിക്കറ്റ് നേട്ടം സല്യൂട്ട് അടിച്ച് ആഘോഷിച്ച് ഷെല്‍ഡണ്‍ കോട്രെല്‍

വിക്കറ്റ് നേട്ടം സല്യൂട്ട് അടിച്ച് ആഘോഷിച്ച് ഷെല്‍ഡണ്‍ കോട്രെല്‍

ക്രിക്കറ്റ് ലോകത്ത് വിക്കറ്റെടുത്താല്‍ പല തരത്തില്‍ ആഘോഷിക്കുന്നവരുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ എപ്പോഴും വ്യത്യസ്തരാകുന്നത് വീന്‍ഡീസ് താരങ്ങള്‍ തന്നെയാണ്. വ്യത്യസ്തങ്ങളായ സ്‌റ്റൈലുകളുമായി എല്ലാ ലോകകപ്പുകളിലും വിന്‍ഡീസ് താരങ്ങള്‍ ശ്രദ്ധിക്കപ്പെടാറുണ്ട്.

ഇന്നത്തെ പാക്കിസ്ഥാന്‍ - വിന്‍ഡീസ് മത്സരത്തിലും ഒരു വിക്കറ്റ് ആഘോഷം നടന്നു. പാക്കിസ്ഥാന്‍ ഓപ്പണര്‍ ഇമാം ഉള്‍ ഹഖിനെ(2) പുറത്താക്കിയ ശേഷം ഷെല്‍ഡണ്‍ കോട്രെല്‍ തിരിഞ്ഞ് നടന്ന് സല്യൂട്ട് ചെയ്താണ് വിക്കറ്റ് നേട്ടം ആഘോഷിച്ചത്. വിക്കറ്റ് നേടിയാല്‍ വ്യത്യസ്തമായി താരം സല്യൂട്ട് അടിച്ചാണ് ആഘോഷിക്കാറ്.

Next Story

Related Stories