TopTop
Begin typing your search above and press return to search.

ലോകം കാത്തിരിക്കുന്ന കിരീട ജേതാക്കള്‍ ആരാണ് ? റിക്കിപോണ്ടിംഗിന്റെ പ്രവചനം ചര്‍ച്ചയാകുന്നു

ലോകം കാത്തിരിക്കുന്ന കിരീട ജേതാക്കള്‍ ആരാണ് ? റിക്കിപോണ്ടിംഗിന്റെ പ്രവചനം ചര്‍ച്ചയാകുന്നു

ലോകം കാത്തിരിക്കുന്ന മറ്റൊരു പേരാട്ടമാണ് ഐസിസിയുടെ ഏകദിന ലോകകപ്പ് മത്സരങ്ങള്‍. ഈ വര്‍ഷം മെയ് അവസാനത്തോടെ ഇംഗ്ലണ്ടിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ടീമുകളുടെ ഇപ്പോഴത്തെ മികവ് കണക്കിലെടുത്ത് ആരാകും ഇത്തവണ കപ്പടിക്കുക എന്ന ചര്‍ച്ചയിലാണ് ക്രിക്കറ്റ് ലോകം. ആതിഥേയരും നിലവിലെ ലോക ഒന്നാംനമ്പര്‍ ടീമുമായ ഇംഗ്ലണ്ടിന് മത്സരങ്ങള്‍ സ്വന്തം നാട്ടിലായതുകൊണ്ട് തന്നെ അനുകൂല ഘടകങ്ങളും ഉണ്ട്. മുന്‍ ചാംപ്യന്‍മാരും ലോക രണ്ടാം റാങ്കുകാരായ ഇന്ത്യ എന്നിവരാണ് കിരീടഫേവറിറ്റുകളില്‍ മുന്‍പന്തിയിലുള്ളത്. ടീം ഇന്ത്യ നാട്ടിലും വിദേശത്തും ഒരേ പോലെ കരുത്ത് തെളിയിക്കുകയാണ്. ഒരു വലിയ ശതമാനം ആരാധകര്‍ ടീം ഇന്ത്യക്ക് തന്നെയാണ് ഇത്തവണ കപ്പെന്ന്

പറയുമ്പോഴും വ്യത്യസ്ത അഭിപ്രായക്കാരും ഉണ്ട്.

ഓസ്ട്രേലിയയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ റിക്കി പോണ്ടിങിന്റെ പ്രവചനമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. നിലവിലെ ചാംപ്യന്‍മാരായ ഓസ്ട്രേലിയ തന്നെ ഇത്തവണ കിരീടം നിലനിര്‍ത്തുമെന്നാണ് പോണ്ടിംഗിന്റെ പ്രവചനം. തകര്‍ച്ചയുടെ വക്കില്‍ നിലക്കുന്ന ടീം ഓസ്‌ട്രേലിയയില്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്ന പോണ്ടിംഗിന്റെ പ്രവചനത്തെ അത്രപ്പെട്ടെന്ന് തള്ളിക്കളയാന്‍ കഴിയില്ലെന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.

നിലവില്‍ ഓസ്ട്രേലിയന്‍ ടീം അത്ര മികച്ച ഫോമിലല്ല. തുടര്‍ച്ചയായ തിരിച്ചടികളാണ് നാട്ടിലും വിദേശത്തുമെന്നാം അവര്‍ക്കു നേരിട്ടു കൊണ്ടിരിക്കുന്നത്. എങ്കിലും ലോകകപ്പില്‍ ഓസീസിന് ചാംപ്യന്‍മാരാവാന്‍ കഴിയുമെന്ന് തന്നെ പോണ്ടിങ് ഉറച്ചു വിശ്വസിക്കുന്നു.നിലവില്‍ ഓസ്ട്രേലിയന്‍ ടീമിന്റെ അസിസ്റ്റന്റ് കോച്ച് കൂടിയാണ് അദ്ദേഹം. വിലക്ക് മൂലം പുറത്തുള്ള മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തും വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും തിരിച്ചെത്തുന്നതോടെ ഓസ്ട്രേലിയ പഴയ ശക്തികളായി മാറുമെന്ന് പോണ്ടിങ് ചൂണ്ടിക്കാട്ടി.

ഓസ്ട്രേലിയ്ക്കു ലോക കിരീടം നിലനിര്‍ത്താനാവുമെന്ന് പറയുമ്പോഴും എതിരാളികള്‍ ശക്തരാണ് എന്ന വസ്തുതയും താരം മറച്ചുവെയ്

ക്കാതെ പറയുന്നു. രണ്ടു ടീമുകളാണ് ഓസ്‌ട്രേലിയയുടെ പ്രധാന എതിരാളികളായി പോണ്ടിംഗ് പറയുന്നത്. നിലവിലെ ഫോമില്‍ ഇംഗ്ലണ്ടും ഇന്ത്യയുമാണ് ഏറ്റവും അപകടകാരികള്‍. എന്നാല്‍ സ്മിത്തും വാര്‍ണറും കൂടി ചേരുന്നതോടെ ഓസ്ട്രേലിയയും അവരെപ്പോലെ ശക്തരാവുമെന്ന് പോണ്ടിങ് അഭിപ്രായപ്പെട്ടു. ഓസീസ് ടീമിന്റെ പരിശീലകരില്‍ ഒരാളായതു കൊണ്ടല്ല അവര്‍ക്കു കിരീടം നിലനിര്‍ത്താന്‍ സാധിക്കുമെന്ന് താന്‍ പറയുന്നതെന്ന് പോണ്ടിങ് വ്യക്തമാക്കി. ഓസീസ് ടീമിനൊപ്പം ഇല്ലാതിരുന്നപ്പോഴും ഇതേ അഭിപ്രായം തന്നെയാണ് തനിക്കുള്ളത്. ഇംഗ്ലണ്ടിലെ സാഹര്യങ്ങള്‍ ഓസീസ് ടീമിന് ഏറെ അനുകൂലമാണെന്നതാണ് ഇതു പറയാന്‍ തന്നെ പ്രേരിപ്പിക്കുന്നതെന്നും താരം പറയുന്നു.


Next Story

Related Stories