Top

കുട്ടിക്രിക്കറ്റില്‍ ആരും നേടാത്ത റെക്കോര്‍ഡിനരികെ റാഷിദ് ഖാന്‍

കുട്ടിക്രിക്കറ്റില്‍ ആരും നേടാത്ത റെക്കോര്‍ഡിനരികെ റാഷിദ് ഖാന്‍
ക്രിക്കറ്റിലെ മികവേറിയ താരമാണ് അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാന്‍. മാസ്മരിക പ്രകടനങ്ങള്‍ക്ക് കാഴ്ചവെച്ച താരം ടിട്വന്റി ബൗളര്‍മാരില്‍ ഐ.സി.സി ഒന്നാം റാങ്കിലെത്തിയിരുന്നു. ഇപ്പോള്‍ ക്രിക്കറ്റിലെ അപൂര്‍വ്വ റെക്കോര്‍ഡിനരികെയാണ് ഈ അഫ്ഗാന്‍ ലൈഗ് സ്പിന്നര്‍. ടി20 ക്രിക്കറ്റില്‍ ഒരു വര്‍ഷത്തില്‍ 100 വിക്കറ്റ് നേടി പുതിയ ചരിത്രം കുറിക്കാനൊരുങ്ങുകയാണ് റാഷിദ് ഖാന്‍. കുട്ടിക്രിക്കറ്റിന്റെ ഉദയംമുതല്‍ ഇതുവരെയുള്ള വര്‍ഷങ്ങളിലൊന്നും ഒരു താരത്തിനും ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 100 വിക്കറ്റുകള്‍ നേടാന്‍ കഴിഞ്ഞിട്ടില്ല.

ടി ട്വന്റിയിലെ താരമായതിന് പിന്നാലെ ലോകമെങ്ങുമുള്ള ക്രിക്കറ്റ് ലീഗുകളിലെ സ്ഥിരം സാന്നിധ്യമാണ് 20കാരനായ റാഷിദ് ഖാന്‍. ആസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗിലാണ് ഇപ്പോള്‍ റാഷിദ് ഖാന്‍ കളിക്കുന്നത്. ബി.ബി.എല്ലില്‍ അഡലൈഡ് സ്ട്രൈക്കേഴ്സ് താരമാണ് റാഷിദ്. ലീഗിലെ ആദ്യ മത്സരത്തില്‍ തന്നെ റാഷിദ് ഖാന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു. ഇതോടെ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ടി ട്വന്റി വിക്കറ്റ് നേടുന്ന താരമെന്ന റെക്കോഡ് കൂടുതല്‍ മെച്ചപ്പെടുത്താനും താരത്തിനായി.

ഈ വര്‍ഷം മാത്രം നിലവില്‍ 58 ടി ട്വന്റി മത്സരങ്ങളില്‍ നിന്ന് 92 വിക്കറ്റുകള്‍ റാഷിദ്ഖാന്‍ വീഴ്ത്തിയിട്ടുണ്ട്. ഒരു കലണ്ടര്‍ വര്‍ഷത്തിലെ ടി20 ബൗളറുടെ മികച്ച പ്രകടനമാണിത്. വിന്‍ഡീസ് താരം ഡൈ്വന്‍ ബ്രാവോയാണ് ഈ പട്ടികയില്‍ രണ്ടാമത്. 2016ല്‍ ബ്രാവോ 72 മത്സരങ്ങളില്‍ നിന്നും 87 വിക്കറ്റുകള്‍ നേടിയിരുന്നു. 72 മത്സരങ്ങളില്‍ നിന്നായിരുന്നു ബ്രാവോ നേട്ടം കൈവരിച്ചപ്പോള്‍ 2016 ല്‍ തന്നെ 56 മത്സരങ്ങളില്‍ നിന്ന് റാഷിദ് ഖാന്‍ 80 വിക്കറ്റുകളും നേടിയിരുന്നു. ഈ വര്‍ഷം ഏഴ് ടി20 ലീഗുകളിലാണ് റാഷിദ് ഖാന്‍ കളിച്ചത്. ബിഗ് ബാഷ് ലീഗില്‍ ഈ വര്‍ഷം ഇനിയും അഡലൈഡ് സ്ട്രൈക്കേഴ്സിന് മൂന്ന് മത്സരങ്ങള്‍ കൂടി ബാക്കിയുണ്ട്. ഈ മത്സരങ്ങളില്‍ നിന്നും എട്ട് വിക്കറ്റുകള്‍ നേടിയാല്‍ ഒരു കലണ്ടര്‍ വര്‍ഷം വിക്കറ്റുകളില്‍ സെഞ്ചുറിയടിക്കാന്‍ റാഷിദ് ഖാനാകും.

https://twitter.com/BBL/status/1075371419255500800

Next Story

Related Stories