TopTop
Begin typing your search above and press return to search.

അന്ന് ലാഹോറില്‍ തങ്ങളെ ആക്രമിച്ചത് 12 തോക്കുധാരികളാണ്; ഞെട്ടിപ്പിച്ച സംഭവം വെളിപ്പെടുത്തി ഇംഗ്ലണ്ട് കോച്ച്

അന്ന് ലാഹോറില്‍ തങ്ങളെ ആക്രമിച്ചത് 12 തോക്കുധാരികളാണ്; ഞെട്ടിപ്പിച്ച സംഭവം വെളിപ്പെടുത്തി ഇംഗ്ലണ്ട് കോച്ച്

യുദ്ധവും രാജ്യങ്ങളിലെ ആഭ്യന്തരകലാപവും എല്ലാ മേഖലയെയും പോലെ കായിക ലോകത്തെയും കാര്യമായി തന്നെ ബാധിക്കാറുണ്ട്. ഇന്ത്യ -പാക്കിസ്ഥാന്‍ ക്രിക്കറ്റ് മത്സരങ്ങള്‍ അനിശ്ചിതത്തിലാകുന്നത് ഇതിന് ഉദാഹരണമാണ്. ഇപ്പോഴിതാ തന്റെ ക്രിക്കറ്റ് ജീവിതത്തില്‍ നേരിടേണ്ടി വന്ന ഞെട്ടിപ്പിച്ച സംഭവം ഓര്‍ത്തെടുക്കുകയാണ് നിലവിലെ ഇംഗ്ലണ്ട് കോച്ച് ട്രെവര്‍ ബെയിലിസ്സ്. പത്ത് വര്‍ഷം മുമ്പ് ലോഹോറില്‍ തങ്ങളുടെ ബസ്സിനു നേരെ തീവ്രവാദി ആക്രമണത്തെ കുറലിച്ചാണ് ട്രെവര്‍ ബെയിലിസ്സ് പറയുന്നത്. ട്രെവര്‍ ബെയിലിസ്സും അന്ന് ശ്രീലങ്കയുടെ കോച്ചിംഗ് സ്റ്റാഫായിരുന്നു.

മാര്‍ച്ച് 3 2009ല്‍ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിനു പുറത്ത് 12 തോക്കുധാരികളാണ് ശ്രീലങ്കന്‍ ടീമിന്റെ ബസ്സിനു നേരെ നിറയൊഴിച്ചത്. ആറ് പോലീസുകാരും മാച്ച് ഒഫീഷ്യലുകളുടെ ഡ്രൈവറും അന്നത്തെ ആക്രമണത്തില്‍ മരിച്ച് വീഴുകയായിരുന്നു. റൈഫിലുകളും റോക്കറ്റ് ലോഞ്ചറുകളും ഗ്രനേഡുകളുമായാണ് അന്ന് ആ തീവ്രവാദികള്‍ തങ്ങളെ ആക്രമിച്ചതെന്ന് ഇന്ന് ആ സംഭവം ഓര്‍ത്തെടുത്ത് ട്രെവര്‍ ബെയില്ലിസ് പറയുകയായിരുന്നു. തലവേദനയായിരുന്നതിനാല്‍ താന്‍ പാതി മയക്കത്തിലായിരുന്നുവെന്നും ഒരു പൊട്ടിത്തെറി കേട്ടാണ് താന്‍ ഉണരുന്നതെന്നും ഇദ്ദേഹം പറയുന്നു. ബസ്സില്‍ പലരുടെ ദേഹത്തും ഗ്രനേഡിന്റെ ചിന്തുകള്‍ തറച്ചിരുന്നുവെന്നും ഫാര്‍ബ്രേസിന്റെ കൈയ്യിലും അത്തരത്തില്‍ വസ്തുക്കള്‍ തറച്ചത് തന്റെ ശ്രദ്ധയില്‍പെട്ടു. തങ്ങളുടെ സംഘത്തില്‍ ആര്‍ക്കും മരണം സംഭവിച്ചില്ലെങ്കിലും ആറ് പോലീസുകാരും ഒരു ഡ്രൈവറും സംഭവത്തില്‍ മരിച്ചത് ഏറെ ദുഖകരമായ അവസ്ഥയായിരുന്നു. പാക്കിസ്ഥാന്‍ അധികാരികളോട് താരങ്ങള്‍ ദേഷ്യപ്പെട്ടാണ് താരങ്ങള്‍

സംസാരിച്ചത്. എന്നാല്‍ ശ്രീലങ്കന്‍ ടീമിന് ഇവയെല്ലാം സാധാരണമായിരുന്നു. ശ്രീലങ്കയില്‍ അന്ന് ആഭ്യന്തര കലഹത്തിന്റെ നാളുകളായിരുന്നു. അതിനാല്‍ തന്നെ അവര്‍ ബസ്സില്‍ തന്നെ തറയില്‍ കുനിഞ്ഞിരിക്കുകയായിരുന്നുവെന്ന് ബെയിലിസ്സ് പറഞ്ഞു.

ഗ്രനേഡില്‍ നിന്നുള്ള പരിക്കും ചോരയില്‍ കുളിച്ച് നിന്ന താരങ്ങള്‍ക്കിടയിലും ഏവരും നിശബ്ദരായി ഇരിക്കുമ്പോള്‍ ബസ്സ് ഡ്രൈവറുടെ തൊട്ട് പുറകെയുണ്ടായിരുന്ന ദില്‍ഷന്‍ ഡ്രൈവറോട് വാഹനം റിവേഴ്‌സ് ചെയ്യുവാന്‍ ആവശ്യപ്പെടുന്നത് മാത്രമാണ് അപ്പോള്‍ ബസ്സില്‍ മുഴങ്ങിയിരുന്നതെന്ന് ബെയിലിസ്സ് പറഞ്ഞു. ബസ്സില്‍ വന്ന് പതിക്കുന്ന ബുള്ളറ്റുകളുടെ ശബ്ദം വ്യക്തമായി കേള്‍ക്കുന്നതില്‍ നിന്ന് തീവ്രവാദികള്‍ ഞങ്ങളെ ആക്രമിക്കുന്നത് തുടരുകയായിരുന്നുവെന്ന് വ്യക്തമായിരുന്നുവെന്ന് പറഞ്ഞ ഫാര്‍ബ്രേസ് ദില്‍ഷന്റെ ഇടപെടലിനെ വാനോളം പുകഴ്ത്തുകയായിരുന്നു. ഡ്രൈവര്‍ ആക്രമത്തില്‍ നിന്ന് രക്ഷപ്പെടുവാന്‍ സ്റ്റിയറിംഗിനു കീഴിലിരുന്ന ബസ്സ് നിയന്ത്രിച്ചപ്പോള്‍ ദില്‍ഷനാണ് അപകടത്തെ വകവയ്ക്കാതെ തലയുയര്‍ത്തി ബസ്സിന്റെ ദിശ നിശ്ചയിക്കുവാന്‍ വേണ്ടിയുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. ഞങ്ങളെ ആ സാഹചര്യത്തില്‍ നിന്ന് രക്ഷിച്ചതിനു ഡ്രൈവറെ ഏവരും പ്രശംസിച്ചിരുന്നു പിന്നീട്, അദ്ദേഹം തീര്‍ച്ചയായും അതിനു അര്‍ഹനാണ്, അത് പോലെ തന്നെ അന്ന് ദില്‍ഷനും ഞങ്ങളെ പോലെ അവിടെ നിശബ്ദനായി കിടന്നിരുന്നുവെങ്കില്‍ ഇന്ന് ഞങ്ങളിലാരും രക്ഷപ്പെടുമെന്ന് തോന്നുന്നില്ലെന്നും തനിക്ക് തോന്നുന്നു എന്ന് പോള്‍ ഫാര്‍ബ്രേസ് പറഞ്ഞു. ഇന്നത്തെ ഇംഗ്ലണ്ട് കോച്ച് ട്രെവര്‍ ബെയിലിസ്സും ഉപ പരിശീലകന്‍ പോള്‍ ഫാര്‍ബ്രേസും അന്ന് ശ്രീലങ്കയുടെ കോച്ചിംഗ് സ്റ്റാഫുകളായിരുന്നു.

Next Story

Related Stories