TopTop
Begin typing your search above and press return to search.

ഒരു മത്സരത്തില്‍ രണ്ട് ഇരട്ട സെഞ്ച്വറി; നേട്ടം ശ്രീലങ്കന്‍ താരത്തിന്

ഒരു മത്സരത്തില്‍ രണ്ട് ഇരട്ട സെഞ്ച്വറി; നേട്ടം ശ്രീലങ്കന്‍ താരത്തിന്

ഒരു മത്സരത്തില്‍ തന്നെ രണ്ട് തവണ ഇരട്ട സെഞ്ച്വറി നേടി ശ്രീലങ്കന്‍ താരം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു കളിക്കാരന്‍ ഒരു മത്സരത്തില്‍ തന്നെ ഈ നേട്ടം കൈവരിക്കുന്നത് ഇത് രണ്ടാം തവണയാണ്. നേരത്തെ 1938ല്‍ കെന്റ് ബാറ്റ്സ്മാന്‍ ആയിരുന്ന ആര്‍തര്‍ ഫാഗ് രണ്ട് ഇന്നിങ്സുകളിലുമായി 244, 202 എന്നിങ്ങനെ സ്‌കോര്‍ ചെയ്തിരുന്നു. ഇപ്പോള്‍ നേട്ടത്തിലെത്തിയത് ശ്രീലങ്കന്‍ താരം ആഞ്ചലോ പെരേരയാണ്.

ശ്രീലങ്കയിലെ നോണ്ടെസ്‌ക്രിപ്റ്റ്സ് ക്രിക്കറ്റ് ക്ലബ്ബ് ക്യാപ്റ്റനാണ് ആഞ്ചലോ പെരേര. സിന്‍ഹളെസ് സ്പോര്‍ട്സ് ക്ലബ്ബിനെതിരെ ജനുവരി 31 മുതല്‍ ഫിബ്രുവരി 3 വരെ നടന്ന മത്സരത്തിന്റെ ആദ്യ ഇന്നിങ്സില്‍ 201ഉം രണ്ടാം ഇന്നിങ്സില്‍ 231ഉം റണ്‍സ് താരം സ്‌കോര്‍ ചെയ്തു. ആദ്യ ഇന്നിങ്സില്‍ 203 പന്തും രണ്ടാം ഇന്നിങ്സില്‍ 268 പന്തുമാണ് ആഞ്ചലോ നേരിട്ടത്. മത്സരം സമനിലയില്‍ അവസാനിച്ചു.

ശ്രീലങ്കന്‍ ദേശീയ ടീമിനുവേണ്ടി പെരേര കളിച്ചിട്ടുണ്ട്. നാല് ഏകദിന മത്സരങ്ങളിലും രണ്ട് ടി20 മത്സരങ്ങളിലും പെരേര കളിച്ചെങ്കിലും ടീമില്‍ സ്ഥിരാംഗത്വം നേടാനായില്ല. സൗത്ത് ആഫ്രിക്കയ്ക്കെതിരെ 2013ലായിരുന്നു അരങ്ങേറ്റം. 2016ല്‍ അവസാന ഏകദിനത്തിലും കളിച്ചു. ആകെ 97 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍നിന്നും 6941 റണ്‍സ് നേടി. 18 സെഞ്ച്വറികളും 33 അര്‍ധസെഞ്ച്വറികളും ഇതില്‍ ഉള്‍പ്പെടുന്നു.


Next Story

Related Stories