കായികം

പ്രിഥ്വി ഷായെ മുന്‍ താരങ്ങളുമായി താരതമ്യം ചെയ്യുന്നത് അവസാനിപ്പിക്കൂ; കോഹ്‌ലി പറയുന്നു

കഴിഞ്ഞദിവസം ഇന്ത്യന്‍ ഒപ്പണര്‍ ഗൗതംഗംഭീറും ഷായെ മുന്‍ താരങ്ങളുമായി താരതമ്യം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

യുവതാരം പ്രിഥ്വി ഷായെയും ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളെയും താരതമ്യം ചെയ്യുന്നവര്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. അരങ്ങേറ്റ മത്സരത്തില്‍ മികവ് കാണിച്ച താരത്തിനെ വിരേന്ദര്‍ സേവാഗ്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്നിവരുമായി താരതമ്യം ചെയ്ത് നിരവധി പേര്‍ അഭിപ്രായം അറിയിച്ചിരുന്നു. എന്നാല്‍ താരത്തിന് സ്വതസിദ്ധമായ ശൈലിയില്‍ കളിക്കുവാനുള്ള സാഹചര്യം ഒരുക്കി കൊടുക്കുകയാണ് വേണ്ടതെന്നു കോഹ്ലി പറഞ്ഞു.

കളിയില്‍ മികവ് തെളിയിക്കേണ്ട സമയങ്ങളില്‍ പ്രിഥ്വി യെ മുന്‍ താരങ്ങളുമായി ഉപമിക്കുന്നത് ശരിയല്ല. അത് താരത്തിന്റെ കളിയെ ബാധിക്കും. പ്രിഥ്വിയെ പ്രിഥ്വി യായി തന്നെ വളരാനുള്ള സമയമാണ് നല്‍കേണ്ടതെന്നും കോഹ്‌ലി കൂട്ടിച്ചേർത്തു.

‘ അവന്റെ പ്രകടനത്തില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. എന്നാല്‍ അവന് സമ്മര്‍ദ്ദമുണ്ടാക്കുന്ന തരത്തില്‍ ആരുമായും താരതമ്യം ചെയ്യരുത്.’ ഷായില്‍ മികച്ച ക്രിക്കറ്ററുണ്ടെന്നും അത് പാകപ്പെടുത്താന്‍ സമയം നല്‍കണമെന്നും കോഹ്ലി പറഞ്ഞു. ആദ്യ മത്സരത്തിലെ പ്രകടനം തന്നെ ഷാ എത്രത്തോളം സൂക്ഷ്മാലുവാണെന്ന് തെളിയിക്കുന്നതാണെന്നും ഇന്ത്യന്‍ നായകന്‍ വ്യക്തമാക്കി. വിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ അരങ്ങേറ്റത്തിനിറങ്ങിയ പ്രിഥ്വി ഷാ റെക്കോഡോടെ സെഞ്ച്വറി നേടിയിരുന്നു. ആദ്യ ടെസ്റ്റില്‍ മാന്‍ ഓഫ് ദ മാച്ചും 134 റണ്‍സ് നേടിയ പ്രിഥ്വിയായിരുന്നു.

കഴിഞ്ഞദിവസം ഇന്ത്യന്‍ ഒപ്പണര്‍ ഗൗതംഗംഭീറും ഷായെ മുന്‍ താരങ്ങളുമായി താരതമ്യം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അരങ്ങേറ്റ ടെസ്റ്റിലെ ഇന്നിങ്സിന്റെ പേരില്‍ പ്രിഥ്വിയെയും സെവാഗിനെയും തമ്മില്‍ താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നാണ് ഗംഭീറിന്റെ അഭിപ്രായം.  പ്രിഥ്വി അദ്ദേഹത്തിന്റെ കരിയര്‍ തുടങ്ങിയിട്ടേയുള്ളൂ. ഇനിയുമേറെ ദൂരം അദ്ദേഹത്തിനു പോവാനുണ്ട്. താരതമ്യത്തില്‍ താന്‍ ഒരിക്കലും വിശ്വസിക്കുന്നില്ലെന്നും ഗംഭീര്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍