TopTop
Begin typing your search above and press return to search.

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ അറസ്റ്റില്‍

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ അറസ്റ്റില്‍

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. ഷമിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി അമ്മയുമായി തര്‍ക്കത്തിലേര്‍പ്പെട്ടതിനാണ് ഷമിയുടെ ഭാര്യ ഹസിന്‍ ജഹാനെ അമ്രോഹ പോലീസ് അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച രാത്രി മകളുമൊത്ത് എത്തി ഹസിന്‍ ഷാമിക്കെതിരെ ആരോപണം ഉന്നയിക്കുകയായിരുന്നു. ഷമി വഴിവിട്ട ജീവിതം നയിക്കുന്ന വ്യക്തിയാണെന്നും പാകിസ്താനിലെ മോഡലുമായി ലൈംഗിക ബന്ധം പുലര്‍ത്തുന്നുണ്ടെന്നും ഹസിന്‍ ആരോപിച്ചിരുന്നു. ഇതിന്റെ രേഖകള്‍ സഹിതം ഹസിന്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. ആരോപണത്തെ തുടര്‍ന്ന് ബിസിസിഐ താരത്തിന്റെ വാര്‍ഷിക കരാര്‍ റദ്ദാക്കിയിരുന്നു. ഐപിഎലിന്റെ 12 ാം സീസണില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് താരമാണ് ഷമി. 11 മത്സരങ്ങളില്‍ നിന്ന് 14 വിക്കറ്റ് നേട്ടം ഈ സീസണില്‍ നേടി കഴിഞ്ഞു.

Next Story

Related Stories